ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു

രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഇന്ധന വിതരണവും, ഭക്ഷ്യവസ്തുക്കളുടെ ചരക്ക് നീക്കവും തടസപ്പെട്ടിരുന്നു;

Update: 2024-01-03 09:55 GMT
truck drivers strike called off
  • whatsapp icon

രണ്ട് ദിവസമായി ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിവന്ന രാജ്യവ്യാപക സമരം പിന്‍വലിച്ചു.

ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി (എഐഎംടിസി) കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം പിന്‍വലിക്കാന്‍ എഐഎംടിസി തീരുമാനിച്ചത്. ജനുവരി രണ്ടിന് തന്നെ സമരം പിന്‍വലിച്ചു.

പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വാഹനാപകടവുമായി ബന്ധപ്പെട്ട വകുപ്പ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്.

വാഹനാപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ കടന്നു കളയുകയും ആളു മരിക്കുകയും ചെയ്താല്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷയും ഏഴ് ലക്ഷം രൂപ പിഴയുമാണ് ഈ വകുപ്പ് പ്രകാരം ചുമത്തുന്നത്.

ബസ്, ടാക്‌സി ഡ്രൈവര്‍മാരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഇന്ധന വിതരണവും, ഭക്ഷ്യവസ്തുക്കളുടെ ചരക്ക് നീക്കവും തടസപ്പെടുകയും ചെയ്തു.

ഉത്തരേന്ത്യയിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെയും ചില പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര രൂപപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags:    

Similar News