ബിംസ്റ്റെക് ഉച്ചകോടി; പ്രധാനമന്ത്രി ബാങ്കോക്കില്‍
- തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും
- ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക് പോകും
;

യുഎസ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടയില്‍ ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കോക്കിലെത്തി. തായ്ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്ടാര്‍ണ്‍ ഷിനവത്രയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. തായ്ലന്‍ഡിലേക്കുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
നൂറുകണക്കിന് ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ വകരമേല്‍ക്കുന്നതിനായി ബങ്കോക്ക് വിമാനത്താവള പരിസരത്ത് ഒത്തുചേര്‍ന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
നിലവിലെ ബിംസ്റ്റെക് ചെയര്‍മാനായ തായ്ലന്‍ഡ് ആതിഥേയത്വം വഹിക്കുന്നത് ആറാമത്തെ ബിംസ്റ്റെക് ഉച്ചകോടിക്കാണ്. 2018-ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന നാലാമത്തെ ബിംസ്റ്റെക് ഉച്ചകോടിക്ക് ശേഷം ബിംസ്റ്റെക് നേതാക്കളുടെ ആദ്യത്തെ വെര്‍ച്വല്‍ അല്ലാത്ത യോഗമാണിത്. അഞ്ചാമത്തെ ബിംസ്റ്റെക് ഉച്ചകോടി 2022 മാര്‍ച്ചില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ വെര്‍ച്വല്‍ ഫോര്‍മാറ്റിലാണ് നടന്നത്.
ഉച്ചകോടിക്കിടെ ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കും. തായ് പ്രധാനമന്ത്രിയുമായി മോദി ഇന്ന് ചര്‍ച്ച നടത്തുമുണ്ട്.
തായ്ലന്‍ഡ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കും. പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് അധികാരത്തിലെത്തിയതിന് ശേഷം ദ്വീപ് രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പരമുള്ള താരിഫുകളുടെ വിശദാംശങ്ങള്‍ ഉയര്‍ന്നുവരുന്ന ദിവസമാണ് ഉച്ചകോടിയുടെ ആറാം പതിപ്പ് വരുന്നത്. ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, മ്യാന്‍മര്‍ സൈനിക മേധാവി മിന്‍ ഓങ് ഹെങ് എന്നിവരെയും പ്രധാനമന്ത്രി കാണും.