യുഎസ് താരിഫ്; ഇന്ത്യയുടെ ജിഡിപി ആറ് ശതമാനം വരെ കുറയാം

  • യുഎസിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ശതമാനം കുറയും
  • യുഎസില്‍ ഡോളറിന് സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ സാധ്യത
;

Update: 2025-04-03 11:19 GMT
us tariffs could reduce indias gdp by up to 6 percent
  • whatsapp icon

 ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പരസ്പര താരിഫ് കാരണം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറഞ്ഞ് 6 ശതമാനമാകുമെന്ന് വിദഗ്ധര്‍.  യുഎസിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2-3 ശതമാനം കുറയുമെന്നും വിശകലനവിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. 

'ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ പരമാവധി പ്രതികൂല ആഘാതം 50 ബേസിസ് പോയിന്റില്‍ കൂടുതലാകില്ല. ഞങ്ങളുടെ മുന്‍കാല പ്രൊജക്ഷന്‍ അനുസരിച്ച്, നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ് 6.5 ശതമാനമായിരുന്നു. ഇത് പ്രതികാര നടപടികളില്ലാതെ 6 ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്', ഇവൈ ചീഫ് പോളിസി അഡൈ്വസര്‍ ഡി കെ ശ്രീവാസ്തവ പറഞ്ഞു.

ഉയര്‍ന്ന താരിഫ് നിരക്ക് ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ജിഡിപിയില്‍ നഷ്ടം അനിവാര്യമാകും. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന താരിഫാണ് ചുമത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ ആഘാതം കുറവായിരിക്കും.

യുഎസില്‍ ഡോളറിന് സമ്മര്‍ദ്ദം അനുഭവപ്പെടാമെന്നും പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവൈയിലെ ശ്രീവാസ്തവ പറഞ്ഞു. അതിനാല്‍ യുഎസ് താരിഫ് വര്‍ധനവ് രാജ്യത്തിന്റെ വിനിമയ നിരക്കില്‍ അനുകൂലമായ സ്വാധീനം ചെലുത്തിയേക്കാം.

ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂഡല്‍ഹി ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഇന്ത്യയ്ക്ക് 27 ശതമാനം പരസ്പര താരിഫാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, ചെമ്പ്, എണ്ണ, ഗ്യാസ്, കല്‍ക്കരി, എല്‍എന്‍ജി തുടങ്ങിയ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ പോലുള്ള അവശ്യവും തന്ത്രപരവുമായ ഇനങ്ങള്‍ ഉയര്‍ന്ന താരിഫ് നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

'താരിഫ് നിരക്കുകളിലല്ല, വ്യാപാര സന്തുലിതാവസ്ഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആശയം,' ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.

അതേസമയം 2026 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനമായ 6.5 ശതമാനത്തില്‍ നിന്ന് 30-60 ബേസിസ് പോയിന്റ് കുറയാന്‍ സാധ്യതയുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

Tags:    

Similar News