ആദ്യ മാസം തന്നെ വാഹന വിപണിക്ക് കണ്ടക ശനി; വില്‍പ്പന ഇടിയുന്നു

  • മുച്ചക്ര വാഹന വില്‍പ്പന കൂടി
  • പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റുപോകുന്നില്ല
  • കണക്കുകള്‍ പുറത്തുവിട്ട് എഫ്ഓഡിഎ

Update: 2023-05-04 14:00 GMT

രാജ്യത്തെ യാത്രാ വാഹന വില്‍പ്പന ഇടിയുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ മാസം പിന്നിടുമ്പോള്‍ ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ ഇടിവാണ് നേരിടുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

എന്നാല്‍ ത്രീ വീലര്‍ വില്‍പ്പനയില്‍ 57 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹന വില്‍പ്പനയില്‍ ഏഴ് ശതമാനത്തിന്റെ ഇടിവും പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒരു ശതമാനത്തിന്റെ ഇടിവുമാണ് നേരിട്ടത്. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം മൊത്തം വാഹന വില്‍പ്പനയും നഷ്ടത്തിലാണ്. നാലുശതമാനം താഴ്ന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തനനെ ആശാവഹമല്ല വാഹന വിപണിയ്ക്ക് എന്നാണ് ഇത് നല്‍കുന്ന സൂചന.

ട്രാക്ടര്‍ ,സിവി സെഗ്മെന്റുകള്‍ യഥാക്രമം ഒന്നും രണ്ടും ശതമാനം വളര്‍ച്ച നേടിയെന്ന് എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു. ഇക്കാലയളവില്‍ മാരുതി സുസുകി ആകെ 1,09,919 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2023 മാര്‍ച്ചില്‍ വിപണി വിഹിതം 39.67 ശതമാനത്തില്‍ നിന്ന് 38.89 ശതമാനമായി കുറഞ്ഞു. കമ്പനിയുടെ പ്രധാന എതിരാളികളില്‍ ഒരാളായ ഹ്യൂണ്ടായ് മോട്ടോഴ്‌സിന് ഏപ്രില്‍ മാസം 41,813 യൂണിറ്റുകളാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ടാറ്റാ മോട്ടോഴ്‌സ് 41,374 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര 29,545 യൂണിറ്റുകളും കിയ മോട്ടോഴ്‌സ് 16,641 യൂണിറ്റുകളും വിറ്റഴിച്ചു.

Tags:    

Similar News