റീപോ നിരക്ക് കുറയുമ്പോൾ, ഭവന വായ്പകൾ തലവേദന ആകുമോ !

ഇപ്പോഴത്തെ നിരക്കുകൾ വായ്‌പ്പാ ദാതാക്കള്‍ക്കു വലിയ ഭീഷണി ഉയർത്തുന്നില്ല

Update: 2023-10-17 11:50 GMT

പ്രതീക്ഷിക്കുന്നത് പോലെ അടുത്ത ഏതാനും മാസങ്ങളിൽ  റീപോ നിരക്ക് 50 ബെയിസിസ് പോയിന്റ് മുതൽ 100 ബെയിസിസ് പോയിന്റ് ( 0.5 ശതമാനം മുതൽ 1 ശതമാനം) വരെ ആർ ബി ഐ കുറച്ചാൽ , ഹോം  ലോണുകൾ പല ബാങ്കുകൾക്കും അത്ര   ലാഭകരം അല്ലാതായി മാറുമെന്ന്, ബാങ്കിങ് രംഗത്തെ വിദഗ്ധർ പറയുന്നു.

ഇപ്പോഴത്തെ ഫ്ലോട്ടിങ് റേറ്റുകൾ ( റീപോ നിരക്കുകൾ അനുസരിച്ചു മാറുന്ന റേറ്റുകൾ) തന്നെ ഹോം  ലോണുകൾ  പ്രായോഗികമായി  തുടരാൻ  സഹായകരമല്ലന്നു ഒരു ബാങ്കിന്റെ ഹോം  ലോൺ വിഭാഗത്തിലെ പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ മൈഫിൻപോയിന്റ് ഡോട്ട് കോമിനോട് പറഞ്ഞു. ഇത് ബാങ്കുകളുടെ ലാഭത്തിൽ വലിയ സംഭാവനകളൊന്നും നൽകുന്നില്ല. 

എച്ച് ഡി എഫ് സിയും , എച്ച് ഡി എഫ് സി ബാങ്കും തമ്മിലുള്ള ലയനത്തെ തുടർന്ന്  ഉണ്ടായി എന്ന് വിപണി പറയുന്ന ഹോം ലോൺ മേഖലയിലെ  വളരുന്ന മത്സരം,  തീരെ കുറഞ്ഞ നിരക്കിൽ ഹോം ലോൺ നൽകാൻ ബാങ്കിങ് മേഖലയെ നിർബന്ധിതമാക്കി. ഇത്  പല ബാങ്കുകളുടെയും ഹോം ലോണുകളെ  നഷ്ടത്തിന്റെ അരികിൽ എത്തിച്ചിരിക്കുകയാണ്. 

എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്കിൽ ലയിച്ചതോടെ ഹോം ലോൺ വിപണിയിൽ  ഏറ്റവും വലിയ വായ്‌പ്പാ ദാതാവ് ഇല്ലാതായി.  ആ അവസരം മുതലെടുക്കാൻ, ഹോം ലോൺ നൽകുന്ന സ്ഥാപങ്ങളെല്ലാം വിപണിയിലേക്ക്‌ ഇടിച്ചു കയറി. വായ്‌പ്പാ ദാതാക്കളുടെ ഈ വലിയ കൂട്ടം ഇപ്പോൾ വിപണിയിൽ വലിയ പ്രശ്നമായിരിക്കുകയാണ്. 

പല ബാങ്കുകളും 9 ശതമാനത്തിനു പോലും ഹോം ലോൺ കൊടുക്കുമ്പോൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ് ബി ഐ ), ബാങ്ക് ഓഫ് ബറോഡ ( ബി ഒ ബി ) എന്നിവ റീപോ നിരക്കിനേക്കാൾ 190 ബെയിസിസ് പോയിന്റ് ( 1 .90 ശതമാനം) കൂട്ടി അല്ലങ്കിൽ അതിനും അല്പ൦  മുകളിൽ കൊടുക്കുന്നു എന്നാണ് മൈഫിൻപോയിന്റ് ഡോട്ട് കോമിന്  വിപണിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

അതിനർത്ഥം  ഇപ്പോഴത്തെ  റീപോ നിരക്ക് 6 .5 ശതമാനമായതിനാൽ, എസ് ബി ഐ യും, ബി ഒ ബി യും 8 .4 ശതമാനത്തിനു അല്ലങ്കിൽ 8 .5 ശതമാനത്തിനു ലോൺ കൊടുക്കുന്നു എന്നാണ്. ഇത് മറ്റു ബാങ്കുകളുടെ നിരക്കുകളുമായി താരതമ്മ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കാണ്

ഇപ്പോഴത്തെ നിരക്കുകൾ വായ്‌പ്പാ ദാതാക്കള്‍ക്കു  വലിയ ഭീഷണി ഉയർത്തുന്നില്ല, എന്നാൽ റീപോ നിരക്കു അടുപ്പിച്ചു  ഒന്നോ, രണ്ടോ പ്രാവശ്യം കുറച്ചാൽ കളി ആകെ  മാറും, എല്ലാവരും വലിയ സമ്മർദ്ദത്തിലാകും. 

2022 ഏപ്രിൽ മുതൽ റീപോനിരക്കുകൾ അതിന്റെ വടക്കു ദിശയിലേക്കുള്ള യാത്ര തുടരുകയാണ്. അങ്ങനെ 4 ശതമാനത്തിൽ നിന്ന  റീപോ നിരക്ക് ഇപ്പോൾ 6 .5 ശതമാനത്തിൽ എത്തി നിൽക്കുന്നു. എന്നാൽ  മിക്ക ബാങ്കുകളുടെയും കോസ്റ്റ ഓഫ് ഫണ്ട് അതിനേക്കാൾ ഇപ്പോൾ കുറവാണ് എന്നത് സത്യമാണ് , സൗത്ത് ഇന്ത്യൻ ബാങ്ക്  ബാങ്ക് ചീഫ് റിസ്ക് ഓഫീസർ ( സി ആർ ഒ) ബിജു പുന്നച്ചാലിൽ മൈഫിൻപോയിന്റ് ഡോട്ട് കോമിനോട് പറഞ്ഞു. 

ഇപ്പോഴത്തെ ഈ കുറഞ്ഞ നിരക്കുകൾ കൊണ്ട് ബാങ്കുകൾക്ക്  വലിയ പ്രശ്‌നമില്ലാതെ  പിടിച്ചു നില്ക്കാൻ കഴിയുന്നത്  , നിക്ഷേപങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പലിശ കൊടുക്കുന്നത് കൊണ്ടാണ്. പക്ഷെ ഇടവേളകളിൽ നിക്ഷേപങ്ങളുടെ നിരക്കുകൾ ഉയരും. അപ്പോഴും, ഇപ്പോഴത്തെ ഈ കുറഞ്ഞ നിരക്കിലും ചെറിയൊരു ലാഭം ബാങ്കുകൾക്ക് ലഭിക്കും, അദ്ദേഹം പറഞ്ഞു 

എന്നാൽ ഇപ്പോൾ  പ്രതീക്ഷിക്കുന്നതുപോലെ ഏതാനും  മാസങ്ങൾക്കകം റീപോ നിരക്കുകൾ ഒന്നോ, രണ്ടോ പ്രവശ്യം കുറച്ചാൽ എല്ലാ തലകീഴായി മറിയും. അങ്ങനെ വന്നാൽ, വായ്പാ നിരക്കുകൾ, റീപോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വായ്‌പ്പാ നിരക്കുo കുറക്കേണ്ടി വരും., അദ്ദേഹം തുടര്‍ന്നു.

എന്നാൽ റീപോ നിരക്ക് കുറഞ്ഞത് മൂലം കുറഞ്ഞ വായ്‌പ്പാ നിരക്കിന്റെ നിലയിലേക്ക് ബാങ്കുകളുടെ ഫണ്ടുകളുടെ കോസ്റ്റ്  എത്തിച്ചേരാൻ സമയം പിടിക്കും . നിക്ഷേപങ്ങൾക്ക് നൽകുന്ന നിരക്കുകൾ കുറയാൻ സമയമെടുക്കുന്നതു കൊണ്ടാണ് ഫണ്ടുകളുടെ കോസ്റ്റ് കുറയാൻ സമയമെടുക്കുന്നത് . ഹോം ലോൺ റീപോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, ഈ ഒരു അവസ്ഥ സംജാതമായാൽ  ഏറ്റവും സമ്മർദത്തിൽ ആകുന്നതു ഹോം ലോൺ ദാതാക്കളാണ്.

Tags:    

Similar News