യുപിഐ ആപ്പുകൾ പണിമുടക്കി;തടസം നേരിടുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

Update: 2025-04-12 10:37 GMT
യുപിഐ ആപ്പുകൾ പണിമുടക്കി;തടസം നേരിടുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
  • whatsapp icon

പണമിടപാട് ആപ്പായ യുപിഐ ആപ്പുകളിൽ സേവനം തടസപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യുപിഐ പണിമുടക്കുന്നത്. രാജ്യവ്യാപകമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളും സാങ്കേതിക പ്രതിസന്ധി നേരിട്ടു. ഇതിനുമുമ്പ് മാര്‍ച്ച് 26, ഏപ്രില്‍ 2 തീയതികളിലാണ്  യു.പി.ഐ സേവനങ്ങള്‍ തടസപ്പെട്ടത്.

യുപിഐ ഇടപാടില്‍ തടസം നേരിട്ടതിന് പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് എന്നാണ് എന്‍സിപിഐയുടെ പ്രതികരണം. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുമെന്നും  എന്‍സിപിഐ അറിയിച്ചു. രാവിലെ ആരംഭിച്ച സാങ്കേതിക തകരാര്‍ ഉച്ചകഴിഞ്ഞതോടെ ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ 83 ശതമാനവും യുപിഐ മുഖേനയാണ്.

Tags:    

Similar News