
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനും ഉപഭോക്താക്കൾ ഇനി കൂടുതൽ പണം നൽകേണ്ടി വരും. എടിഎം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകി. മേയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ബാങ്ക് എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞുള്ള ഇടപാടുകൾക്ക് ഇനി 23 രൂപ രൂപയും ജിഎസ്ടിയും നൽകണം. നിലവിലിത് 21 രൂപയാണ്. 2 രൂപയാണ് വർധന. എടിഎം ഇന്റർചേഞ്ച് സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർധിക്കും. പണം പിൻവലിക്കൽ ഫീസ് ഒരു ഇടപാടിന് 17 രൂപയിൽ നിന്ന് 19 രൂപയായും ബാലൻസ് ചെക്ക് ഫീസ് ഒരു ഇടപാടിന് 6 രൂപയിൽ നിന്ന് 7 രൂപയായും ഉയരും.
നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്. ഇതിനുമുമ്പ് 2021 ജൂണിലാണ് ആർബിഐ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചത്.