
സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പരമാവധി ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി പദ്ധതിയുടെ കാലവധി നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും നീട്ടിനല്‍കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാര്‍ക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശികകാര്‍ക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഗുണം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത് ഏര്‍പ്പെടുത്തുന്നതെന്നും പരാമവധി സഹകാരികള്‍ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള പ്രത്യേകം വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.