പുതിയ നേട്ടവുമായി വിഴിഞ്ഞം തുറമുഖം; മാര്‍ച്ചിൽ എത്തിച്ചേര്‍ന്നത് 53 കപ്പലുകൾ

ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിൽപ്പരം കണ്ടെയ്നർ കൈകാര്യം ചെയ്ത് പുതിയ റെക്കോർഡ് കുറിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. 2025 മാർച്ചിൽ 51 കപ്പലുകളിൽ നിന്നായി 1.08 ലക്ഷം ടിയുഇ കണ്ടെയ്നറുകളാണ് വിഴിഞ്ഞം പോർട്ടിൽ കൈകാര്യം ചെയ്തത്.
2024 ജൂലൈയിലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ ഓപ്പറേഷൻ തുടങ്ങിയത്. കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങിയത് ഡിസംബറിലും. കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി 4 മാസം മാത്രം പിന്നിടുമ്പോഴാണ് ഈ നേട്ടം. ആധുനിക സാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗവും കൃത്യമായ ആസൂത്രണവുമാണ് റെക്കോർഡ് നേട്ടത്തിലെത്താൻ അദാനി വിഴിഞ്ഞം പോർട്ടിനു വഴിയൊരുക്കിയത്.