ഒഎൻ‌ജി‌സി ഒ‌പി‌എഎല്ലില്‍ 15,000 കോടി രൂപ നിക്ഷേപിക്കും

  • ഒഎന്‍ജിസിയുടെ ഓഹരി പങ്കളിത്തം 95 ശതമാനമാകും.
  • ഗെയ്‌ലിന്‍റേയും ജിഎസ്‌പിസിയുടേയും ഓഹരിപങ്കാളിത്തം 5 ശതമാനമായി ചുരുങ്ങും.
  • 2023 മാർച്ച് 31-ന് ഓപാൽ-ന്റെ സഞ്ചിത നഷ്ടം 13,000.3 കോടി രൂപ

Update: 2023-09-08 12:34 GMT

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) സാമ്പത്തിക പുനഃസംഘടനയുടെ ഭാഗമായി ഒഎൻജിസി പെട്രോ അഡീഷൻസ് ലിമിറ്റഡിൽ (ഒപിഎഎൽ) 15,000 കോടി രൂപ നിക്ഷേപിക്കും.  ഇതോടെ കമ്പനിയില്‍ ഒഎന്‍ജിസിയുടെ ഓഹരി പങ്കളിത്തം 95 ശതമാനമാകും.

ഗുജറാത്തിലെ ദഹേജിൽ മെഗാ പെട്രോകെമിക്കൽ പ്ലാന്റ് നടത്തുന്ന ഒപിഎഎല്ലിൽ ഒഎൻജിസിക്ക് നിലവിൽ 49.36 ശതമാനം ഓഹരിയാണുള്ളത്. ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന് 49.21 ശതമാനവും ഗുജറാത്ത് സ്റ്റേറ്റ് പെട്രോകെമിക്കൽ കോർപ്പറേഷന് (ജിഎസ്പിസി) 1.43 ശതമാനവും വീതമാണുള്ളത്.

ഉയർന്ന കടബാധ്യത മൂലം നഷ്ടത്തിലായിരുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക പുനഃക്രമീകരണത്തിന് ഒഎൻജിസിയുടെ ബോർഡ് കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. ഒഎൻജിസി ഷെയർ വാറന്റുകളെ ഓഹരിയാക്കി മാറ്റും. കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങും. 7,000 കോടി രൂപയുടെ നിക്ഷേപവും നടത്തും. ഇതോടെ സ്ഥാപനത്തിലെ 95 ശതമാനം ഓഹരി പങ്കാളിത്തം ഓഎൻജിസിയുടെ കീഴിൽ വരും  ഒപിഎല്‍ വിതരണം ചെയ്ത 7,778 കോടി രൂപയുടെ നിർബന്ധിത കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (സിസിഡി) ഒഎൻജിസി തിരികെ വാങ്ങും. 

ഒ‌എൻ‌ജി‌സി ഒ‌പി‌എഎല്ലിന്റെ ഇക്വിറ്റി/ക്വാസി ഇക്വിറ്റി സെക്യൂരിറ്റിയിൽ 7,000 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ഒ‌എൻ‌ജി‌സിയുടെ ഉപസ്ഥാപനമായി ഒ‌പി‌എഎൽ മാറും. ഇതിനു ഒഎന്‍ജിസി മുടേക്കണ്ടി വരുന്നത് 14,864.281 കോടി രൂപയാണ്.

2008-ൽ, ഗെയിൽ  ഓപാലിന്റെ ഓഹരികൾ  ഏറ്റെടുത്തിരുന്നു, അതിലൂടെ ദഹേജിൽ മെഗാ പെട്രോകെമിക്കൽ കോംപ്ലക്സ് നിർമ്മിക്കുകയായിരുന്നു. പദ്ധതി പൂർത്തിയാക്കാന്‍ വലിയ ചിലവും സമയവും കൂടുതലായതിനാൽ ഗെയിൽ അതിന്റെ ഇക്വിറ്റി വിഹിതം 996.28 കോടി രൂപയിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു.

 നിർമാണ ചെലവായി പ്ലാന്‍റിന്  കണക്കാക്കിയിരുന്നത് 12,440 കോടി രൂപയായിരുന്നു. 2017 -ല്‍ പ്ലാന്‍റ് പൂർത്തിയാകുമ്പോള്‍ 30,000 കോടി രൂപ ചെലവായി. സാമ്പത്തിക പുനഃക്രമീകരണത്തിന് ശേഷം ഗെയ്‌ലിന്‍റേയും ജിഎസ്‌പിസിയുടേയും ഓഹരിപങ്കാളിത്തം 5 ശതമാനമായി ചുരുങ്ങും.

ഒ‌എൻ‌ജി‌സി ഏകദേശം 4,400 കോടി രൂപ ഇക്വിറ്റിയായും വാറന്റുകളായും ഒ‌പി‌എഎല്ലിൽ നിക്ഷേപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ, ഒരു സംയുക്ത സംരംഭത്തിൽ 5,000 കോടി രൂപ വരെ മാത്രമേ നിക്ഷേപിക്കാൻ അനുമതിയുള്ളൂ.

2023 മാർച്ച് 31-ന് ഓപാൽ-ന്റെ സഞ്ചിത നഷ്ടം 13,000.3 കോടി രൂപയിൽ എത്തിയിരുന്നു.

Tags:    

Similar News