ലൈഫ് സെഗ്മെന്റ്; മൈക്രോ ഇന്‍ഷുറന്‍സ് പ്രീമിയം പതിനായിരം കോടി കടന്നു

  • താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള ലൈഫ് ഇന്‍ഷുറന്‍സ്
  • ഈ വിഭാഗത്തില്‍ പുതിയ പ്രീമിയം (ബിഎന്‍പി) ആദ്യമായാണ് 10,000 കോടി കടക്കുന്നത്

Update: 2024-12-26 07:12 GMT

താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള ലൈഫ് ഇന്‍ഷുറന്‍സിന്റെ മൈക്രോ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ പുതിയ പ്രീമിയം (ബിഎന്‍പി) ആദ്യമായി 10,000 കോടി രൂപ കവിഞ്ഞു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ 2024 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൊത്തത്തിലുള്ള എന്‍ബിപി 23 സാമ്പത്തിക വര്‍ഷത്തിലെ 8,792.8 കോടിയില്‍ നിന്ന് 23.5 ശതമാനം ഉയര്‍ന്ന് 10,860.39 കോടി രൂപയായി ഉയര്‍ന്നു. വ്യക്തിഗത എന്‍ബിപി വാര്‍ഷികാടിസ്ഥാനത്തില്‍ 23.78 ശതമാനം ഇടിഞ്ഞ് 152.57 കോടി രൂപയായപ്പോള്‍ ഗ്രൂപ്പ് എന്‍ബിപി 24.61 ശതമാനം ഉയര്‍ന്ന് 10,707.82 കോടി രൂപയായി.

സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ 10,708.4 കോടി രൂപയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) 152 കോടി രൂപയും നേടി.

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 469 സ്‌കീമുകളില്‍ നിന്ന് 10,690.73 കോടി രൂപയുടെ ഗ്രൂപ്പ് പ്രീമിയങ്ങള്‍ പിരിച്ചെടുത്തപ്പോള്‍ എല്‍ഐസി 4,993 സ്‌കീമുകളില്‍ നിന്ന് 17.09 കോടി രൂപ സമാഹരിച്ചു.

പദ്ധതിയുടെ പരിധിയില്‍ വരുന്നവരുടെ എണ്ണം 178.39 ദശലക്ഷമാണ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ എണ്ണം 102,000 ആയിരുന്നു. അവരില്‍ 19,166 പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടേതും ബാക്കി സ്വകാര്യ കമ്പനികളുടേതുമാണ്.

കുറഞ്ഞ വരുമാനമുള്ള ആളുകളെ സാമ്പത്തിക നഷ്ടങ്ങളെ നേരിടാന്‍ സഹായിക്കുന്നതിന് മൈക്രോ ഇന്‍ഷുറന്‍സ് താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

2005-ല്‍ മൈക്രോ ഇന്‍ഷുറന്‍സ് വിതരണം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ Irdai അവതരിപ്പിച്ചതിന് ശേഷം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് ഒരു ഉയര്‍ച്ച ലഭിച്ചു. 

Tags:    

Similar News