ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്

  • രാജ്യത്ത് വളര്‍ന്നുവരുന്ന മേഖലകള്‍ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും
  • ഡാറ്റാ സെന്റര്‍ ശേഷിയും ജിസിസികളും,നിക്ഷേപങ്ങളും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് അനുകൂലം
  • ജിസിസി മേഖലയില്‍ ഇന്ത്യ ദ്രുതഗതിയിലുള്ള വളര്‍ച്ച നേടി

Update: 2024-12-26 13:03 GMT

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് . ആഗോള ശേഷി കേന്ദ്രങ്ങളും ഡാറ്റാ സെന്ററുകള്‍ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന മേഖലകള്‍ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കും

രാജ്യത്തിന്റെ ഡാറ്റാ സെന്റര്‍ ശേഷിയും ജിസിസികളും അതിവേഗം വര്‍ദ്ധിച്ചുവരുന്ന നിക്ഷേപങ്ങളും, സൈബര്‍ സുരക്ഷയിലെ പുരോഗതിയും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. വളര്‍ന്നുവരുന്ന സാങ്കേതിക, വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് മേഖലകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ വ്യവസ്ഥയെ രൂപപ്പെടുത്തും. എഡ്ജ് കമ്പ്യൂട്ടിംഗ്, ക്വാണ്ടം ആപ്ലിക്കേഷനുകള്‍, സൈബര്‍ സുരക്ഷാ മുന്നേറ്റങ്ങള്‍ എന്നിവ ഈ സാങ്കേതികവിദ്യകളില്‍ ചിലതാണ്.

ഈ വര്‍ഷം ഉയര്‍ന്ന സാധ്യതകളോടെ ഉയര്‍ന്നുവന്ന അത്തരം രണ്ട് മേഖലകള്‍ ആഗോള ശേഷി കേന്ദ്രങ്ങളും ഡാറ്റാ സെന്ററുകളുമാണ്. 2024-ല്‍, ജിസിസികളും ഡാറ്റാ സെന്ററുകളും ഇന്ത്യയുടെ ബിസിനസ് മേഖലയില്‍ വളരെയധികം പ്രാധാന്യം കൈവരിച്ചു.

ടെക്നോളജി, ഓപ്പറേഷന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ച പ്രവര്‍ത്തന കേന്ദ്രങ്ങളാണ് ജിസിസികള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജിസിസി മേഖലയില്‍ ഇന്ത്യ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിച്ചു. 2024 ഓടെ, 1,400-ലധികം ആഗോള കമ്പനികള്‍ 1,800-ലധികം ജിസിസികള്‍ സ്ഥാപിച്ചു. 

Tags:    

Similar News