ഇനി മുതൽ പ്രിന്‍റ് ചെയ്ത ലൈസൻസും ആർസി ബുക്കും ഇല്ല : പകരം പുതിയ സംവിധാനം

Update: 2024-10-02 06:18 GMT

സംസ്ഥാനത്ത് ഡ്രൈ​വി​ങ് ലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കുന്നു. പകരം പരിവാഹൻ വഴി ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കാനാണ് മോട്ടോർവാഹനവകുപ്പ് ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിൽ  ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാംഘട്ടത്തിൽ ആർസി ബുക്കിന്റെയും പ്രിന്റിംഗ് നിർത്തലാക്കും.  ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ഇത്തരത്തിൽ രേഖ​കൾ ഡിജിറ്റലായി മാറുന്ന നാലാമത് സംസ്ഥാനമാണ് കേരളം.

നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ രണ്ട് മാസം കഴിഞ്ഞാണ് ലൈസൻസ് തപാൽ മാർഗം ലഭ്യമാകുക. മൂന്ന് മാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്. ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിറ്റുകൾക്കുള്ളിൽ ലൈസൻസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രേഖകള്‍ പരിശോധിക്കാം. 

Tags:    

Similar News