ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു
- ബേബി മലയില്‍ എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് മില്ലറ്റായ ചോളം വിളവെടുത്തത്
- മികച്ച വിളവ് ലഭിച്ചതായി കര്‍ഷകന്‍ പറഞ്ഞു
- വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ നിര്‍വഹിച്ചു
;
ഇലഞ്ഞി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് മില്ലറ്റായ ചോളം വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ നിര്‍വഹിച്ചു.
ആദ്യ സീസണില്‍ കൃഷി തുടങ്ങിയതിനാല്‍ മികച്ച വിളവ് ലഭിച്ചതായി കര്‍ഷകന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് എം പി ജോസഫ്, കൃഷി ഓഫീസര്‍ എല്‍ദോസ് എബ്രഹാം, കൃഷി അസിസ്റ്റന്റ് എ എസ് സുഗന്തിമോള്‍ എന്നിവര്‍ പങ്കെടുത്തു.
ചോളം ആവശ്യമുള്ള വര്‍ക്ക് 9947310528 നമ്പറില്‍ ബന്ധപ്പെടാം.