20,000 രൂപയ്ക്ക് ഇലക്ട്രിക്ക് ചക്ക്; ശ്രദ്ധേയമായി മെഷിനറി എക്‌സ്‌പോ

  • വിലക്കിഴിവാണ് സ്റ്റാളിന്റെ മറ്റൊരു പ്രത്യേകത
  • ഫെബ്രുവരി 10-നാണ് ആരംഭിച്ചത്. 13 വരെയാണ് മേള
  • 20,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ഇലക്ട്രിക് ചക്കുകളുടെ വില

Update: 2024-02-12 07:44 GMT

വിവിധയിനം ഇലക്ട്രിക് എണ്ണയാട്ട് യന്ത്രങ്ങളെ അവതരിപ്പിച്ച് മെഷിനറി എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. കൈയ്യില്‍ കൊണ്ടുനടക്കാവുന്നതും വീട്ടാവശ്യത്തിനുള്ളമെഷിനും മുതല്‍ വ്യാവസായിക ആവശ്യത്തിനുള്ള വലിയ യന്ത്രം വരെ മേളയിലുണ്ട്.

കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് മെഷിനറി എക്‌സ്‌പോ നടക്കുന്നത്. ഫെബ്രുവരി 10-നാണ് ആരംഭിച്ചത്. 13 വരെയാണ് മേള.

20,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ഇലക്ട്രിക് ചക്കുകളുടെ വില. വ്യാവസായിക ആവശ്യത്തിനുള്ള യന്ത്രത്തിന് സബ്‌സിഡിക്കും യോഗ്യതയുണ്ട്.

ചെറിയ യന്ത്രത്തില്‍ ഒരു മണിക്കൂര്‍ കൊണ്ട് രണ്ടു ലിറ്റര്‍ വരെ എണ്ണ ലഭിക്കും.

വിലക്കിഴിവാണ് സ്റ്റാളിന്റെ മറ്റൊരു പ്രത്യേകത.

കേവലം നൂറു സ്‌ക്വയര്‍ ഫീറ്റില്‍ കൊപ്ര ആട്ടാന്‍ പര്യാപ്തമായ യന്ത്രവുമായി തൃശൂര്‍ പുല്ലഴിയിലെ പ്യുവര്‍ ഓയില്‍ സ്‌റ്റേഷനും മെഷിനറി എക്‌സ്‌പോയില്‍ ശ്രദ്ധനേടുകയാണ്.

സംരംഭം ആരംഭിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉള്‍പ്പെടുന്നതാണ് പ്യുവര്‍ ഓയില്‍ സ്‌റ്റേഷന്റെ പാക്കേജ്. കൊപ്ര ഡ്രയര്‍, കട്ടര്‍, ഇലക്ട്രിക് ചക്ക്, എണ്ണ സംഭരിക്കാന്‍ കണ്ടെയ്‌നര്‍, പിണ്ണാക്കിടാന്‍ സംഭരണി എന്നിവയെല്ലാം പാക്കേജില്‍ ഉള്‍പ്പെടുന്നു.

സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെഷിന്‍ പാക്കേജിന് നാലുലക്ഷത്തില്‍ പരം രൂപയാണ് വില.

Tags:    

Similar News