ഓഗസ്റ്റിൽ ഇറക്കുമതി ചെയ്തത് 4 . 9 ശതകോടി ഡോളറിന്റെ സ്വർണം, വ്യാപാര കമ്മി കൂടുതൽ വഷളാകും

  • 2022 -23 ലെ വ്യാപാര കമ്മി 122 ശതകോടി ഡോളർ ( 10126 .43 ശതകോടി രൂപ)
  • സ്വർണ വില ലോക വിപണിയിൽ 12 ശതമാനം കുത്തനെ കൂടി.

Update: 2023-09-14 11:38 GMT

ഉയരുന്ന എണ്ണ വിലമൂലം  വർധിച്ചുവരുന്ന ഇന്ത്യയുടെ വ്യാപാര കമ്മി, ഉത്സവകാലം ലഷ്യമിട്ടു നടത്തുന്ന സ്വർണ ഇറക്കുമതി കൂടുതൽ വഷളാക്കിയേക്കും. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താവായ ഇന്ത്യ ഓഗസ്റ്റിൽ ഇറക്കുമതി ചെയ്തത് 4 . 9  ശതകോടി  ഡോളറിന്റെ (414 .22 ശതകോടി രൂപ) സ്വർണമാണ്. ഇത് 2022 ഓഗസ്റ്റിൽ ഇറക്കുമതി ചെയ്തതിനേക്കാൾ 40 ശതമാനം കൂടുതലാണ്. അന്ന് 3 .5 ശതകോടി ഡോളറിന്റെ (290 .54 ശതകോടി രൂപ ) സ്വർണമാണ് ഇറക്കുമതി ചെയ്തത്.

 കഴിഞ്ഞ മാസത്തെ കണക്കു അന്തിമമല്ലന്നു൦ , ഇത് വീണ്ടും ഉയരുമെന്നും  ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

ഇന്ത്യയുടെ  ഓഗസ്റ്റിലെ  വ്യാപര കമ്മി 21 ശതകോടി ഡോളർ (1743 . 14 ശതകോടി രൂപ) ആണന്നു കണക്കാക്കുന്നു. 2022 -23 ലെ വ്യാപാര കമ്മി 122 ശതകോടി ഡോളർ ( 10126 .43 ശതകോടി രൂപ) ആയിരുന്നു. 

രാജ്യത്തു സ്വർണത്തിന്റെ ഇറക്കുമതി തുടങ്ങുന്നത്  വർഷത്തിന്റെ പകുതിയോടാണ്. ഇത്  ദീപാവലി ( ഒക്ടോബര് - നവംബര് ) ആകുന്നതോടെ അതിന്റെ  പാരമ്മ്യത്തിൽ എത്തും. ഈ സമയം പൊതുവെ വിവാഹങ്ങളുടെ കാലമായിരിക്കും. കൂടാതെ, ഒരു വിഭാഗം ഐശ്വര്യത്തിനും, സമൃദ്ധിക്കും വേണ്ടി സ്വർണം വാങ്ങുന്നതും ഈ സമയത്തായിരിക്കും. ഇതെല്ലം കൊണ്ട്, ഒക്ടോബര്-നവംബര് മാസങ്ങളിൽ സ്വർണത്തിന്റെ വില ആ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരിക്കും. 

എങ്കിലും, ഈ വര്ഷം സ്വർണത്തിന്റെ ഇറക്കുമതി മൂല്യം ഇത്ര കൂടാൻ മറ്റൊരുകാരണം  സ്വർണ വില ലോക വിപണിയിൽ 12 ശതമാനം കുത്തനെ കൂടിയതാണ്. 

വേൾഡ് ഗോൾഡ് കൗണ്സിലിന്റെ കണക്കനുസരിച്ചു ഇന്ത്യ ഈ വര്ഷം 650 ടൺ സ്വർണമേ ഇറക്കുമതി ചെയ്യാൻ സാധ്യതയുള്ളൂ. . ഇത് കഴിഞ്ഞ വര്ഷം 750 ടൺ ആയ്യിരുന്നു. 2020 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയായിരുക്കും ഈ വര്ഷത്തേതു.

ഇന്ത്യയുടെ സ്വർണ ഇറക്കുമതിയുടെ മഹാ ഭൂരിപക്ഷവും സ്വിറ്റ്സർലൻഡിൽ നിന്നാണ് 







T



Tags:    

Similar News