വിലക്കുറവും പ്രത്യേകം ഓഫറും, സപ്ലൈകോ ക്രിസ്മസ് ഫെയറുകൾക്ക് തുടക്കമായി

Update: 2024-12-21 11:47 GMT

വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയറുകൾക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു.കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടൽ വിപണിയിൽ നടത്തുന്നത്.സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലിൽ സപ്ലൈകോയ്ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതിൽ ഉയരാതെ തടുത്തു നിർത്തുന്നത്. ഡിസംബർ 30 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കും.

തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം , എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പ്രത്യേക ജില്ലാ ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം സപ്ലൈകോ മേഖലാ ഓഫീസിന്റെ പരിസരം, എറണാകുളം ജില്ലയിൽ എറണാകുളത്തപ്പൻ ഗ്രൗണ്ട്, തൃശ്ശൂർ ജില്ലയിൽ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നത്.

ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക.സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.മറ്റ് പല പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നൽകുന്നു. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്.

ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10%വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ.

ജില്ലാ ഫെയറുകൾ എവിടെയൊക്കെ?

തിരുവനന്തപുരം - നായനാർ പാർക്ക്, പുത്തരിക്കണ്ടം മൈതാനം

കൊല്ലം - ആശ്രാമം മൈതാനം

പത്തനംതിട്ട - റോസ് മൗണ്ട് ഓഡിറ്റോറിയം

ആലപ്പുഴ- പീപ്പിൾസ് ബസാർ

കോട്ടയം- സപ്ലൈകോ റീജിയണൽ ഓഫീസ് മൈതാനം

ഇടുക്കി- നെടുംകണ്ടം സൂപ്പർ മാർക്കറ്റ്

എറണാകുളം- എറണാകുളത്തപ്പൻ മൈതാനം

തൃശൂർ- തേക്കിൻകാട് മൈതാനം

പാലക്കാട്- പീപ്പിൾസ് ബസാർ, പാലക്കാട്

മലപ്പുറം- സൂപ്പർ മാർക്കറ്റ്, മലപ്പുറം

കോഴിക്കോട്- സൂപ്പർ മാർക്കറ്റ്, കോവൂർ

വയനാട്- സൂപ്പർ മാർക്കറ്റ്, കൽപറ്റ

കണ്ണൂർ- പീപ്പിൾസ് ബസാർ, കണ്ണൂർ

കാസർകോട്- സൂപ്പർ മാർക്കറ്റ്, കോട്ടച്ചേരി

Tags:    

Similar News