ആദിത്യ മുഞ്ജാലിനെ എഐസിഎംഎ പ്രസിഡന്റായി നിയമിച്ചു

  • 2024 മുതല്‍ 2026 വരെയാണ് കാലാവധി
  • ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹീറോ സൈക്കിള്‍സ്
  • ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സൈക്കിളുകളുടെ ഉല്‍പ്പാദന നിലവാരം ആഗോള നിലവാരത്തിന് തുല്യമായി ഉയര്‍ത്താനാണ് ആദിത്യ മുഞ്ജല്‍ ലക്ഷ്യമിടുന്നത്

Update: 2024-03-23 08:45 GMT

ഇന്ത്യയുടെ സൈക്കിള്‍ നിര്‍മ്മാണ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന പരമോന്നത സ്ഥാപനമായ ഓള്‍ ഇന്ത്യ സൈക്കിള്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഹീറോ സൈക്കിള്‍സ് സിഇഒ ശ്രീ ആദിത്യ മുഞ്ജലിനെ പ്രസിഡന്റായി നിയമിച്ചു. 2024 മുതല്‍ 2026 വരെയാണ് കാലാവധി. സൈക്കിളുകളുടെയും ഇ-സൈക്കിളുകളുടെയും പ്രധാന കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഞ്ജാല്‍ വ്യവസായ, നയ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹീറോ സൈക്കിള്‍സ്.

എഐസിഎംഎയുടെ പ്രസിഡന്റും ദീര്‍ഘവീക്ഷണമുള്ള ഒരു ബിസിനസ്സ് നേതാവും എന്ന നിലയില്‍, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സൈക്കിളുകളുടെ ഉല്‍പ്പാദന നിലവാരം ആഗോള നിലവാരത്തിന് തുല്യമായി ഉയര്‍ത്താനാണ് ആദിത്യ മുഞ്ജല്‍ ലക്ഷ്യമിടുന്നത്.

സൈക്കിളുകളുടെ ഗുണനിലവാരത്തിലെ ഈ പുരോഗതി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കും അവരുടെ അനുബന്ധ വ്യവസായങ്ങള്‍ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി മത്സരിക്കാന്‍ കയറ്റുമതി അവസരങ്ങള്‍ തുറന്നേക്കും.

ഇന്ത്യയുടെ അപെക്സ് സൈക്കിള്‍ നിര്‍മ്മാതാക്കളുടെ വ്യവസായ സ്ഥാപനമായ എഐസിഎംഎ യുടെ പ്രസിഡന്റായി നിയമിതനാകുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആദിത്യ മുഞ്ജല്‍ പറഞ്ഞു. രാജ്യത്തെ സൈക്കിള്‍ നിര്‍മ്മാണ വ്യവസായത്തിന് സ്വയം രൂപാന്തരപ്പെടാനും ആഗോള അവസരങ്ങള്‍ മുതലെടുക്കാനും അവസരമുണ്ട്. വരാനിരിക്കുന്ന കാലം, വ്യവസായത്തിന്റെ ചിന്താ പ്രക്രിയയെ ഫലപ്രദമായി പ്രതിനിധീകരിക്കാന്‍ എഐസിഎംഎയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. ആഗോള വിപണിയില്‍ ഇന്ത്യയെ ശക്തമായ സൈക്കിള്‍ നിര്‍മ്മാതാവായി സ്ഥാപിക്കുകയെന്നതാണ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.

Tags:    

Similar News