പുതിയ ആപ്പ് അവതരിപ്പിച്ച് സ്വിഗി: ഭക്ഷണം ഇനി 15 മിനിറ്റിനുള്ളില്‍ എത്തും

Update: 2025-01-10 15:31 GMT

ഭക്ഷണം അതിവേഗം എത്തിക്കാനായി പുതിയ ആപ്പ് പുറത്തിറക്കി സ്വിഗി. സ്‌നാക്ക് എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ വഴി 15 മിനിറ്റിനുള്ളില്‍ ഭക്ഷണം വീട്ടിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്ടെന്ന് തയ്യാറാക്കി ലഭിക്കുന്ന ലഘുഭക്ഷണം, ഫാസ്റ്റ് ഫുഡ്, പാനീയങ്ങള്‍ എന്നിവയാണ് സ്‌നാക്ക് വഴി പധാനമായും ഉപഭോക്താക്കള്‍ക്ക് എത്തിക്കുക. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആയ സെപ്‌റ്റോ, സൊമാറ്റോയുടെ ബ്ലിങ്കിറ്റ് എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് സ്വിഗി സ്‌നാക്ക് അവതരിപ്പിച്ചിരിക്കുന്നത്.

നഗരങ്ങളിലെ ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ക്ക് അനുസൃതമായുള്ള ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയാണ് സ്‌നാക് അവതരിപ്പിക്കുന്നത്. നിലവില്‍ ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് സ്‌നാക്ക് ലഭ്യമാക്കുക. വരും മാസങ്ങളില്‍ മറ്റ് നഗരങ്ങളിലേക്കും സ്‌നാക്കിന്റെ സേവനം വ്യാപിപ്പിക്കും. ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ലഭ്യമാണ്.

Tags:    

Similar News