എഫ്ആര്‍എസ്ബി് ഇനി ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടലില്‍

Update: 2023-10-27 08:01 GMT

വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള നിക്ഷേപ അവസരങ്ങള്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ  ആര്‍ബിഐ അതിന്റെ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴി വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നു. ഇനി മുതല്‍ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് (എഫ്ആര്‍ബി) 2020 (നികുതി നല്‍കേണ്ടത്) തും ഈ പോര്‍ട്ടല്‍ വഴി വ്യക്തിഗത നിക്ഷേപകര്‍ക്ക് ലഭ്യമാകും.

2020 ജൂണിലാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അന്നുമുതല്‍ എസ്ബിഐയുടെ തെരഞ്ഞെടുത്ത ശാഖകള്‍, ദേശസാത്കൃത ബാങ്കുകള്‍, ആര്‍ബിഐ അംഗീകരിച്ച സ്വകാര്യ മേഖല ബാങ്കുകള്‍, ആര്‍ബിഐ അനുമതിയുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മാത്രമേ ഈ ബോണ്ടുകള്‍ ലഭ്യമായിരുന്നുള്ളു. എന്നാല്‍, ഒക്ടോബര്‍ 23 ലെ സര്‍ക്കുലര്‍ അനുസരിച്ച് ആര്‍ബിഐയും കേന്ദ്ര ഗവണ്‍മെന്റുമായുള്ള സഹകരണത്തിലൂടെ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ സബസ്‌ക്രിപ്ഷനും റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴി സാധിക്കും.

റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴി നിക്ഷേപകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, സംസ്ഥാന സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയിലെ നിക്ഷേപമെ അനുവദിച്ചിരുന്നുള്ളു. എന്നാല്‍, ഇനി മുതല്‍ പണം, ഡ്രാഫ്റ്റുകള്‍, ചെക്കുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് രീതികള്‍ എന്നിങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ സബസ്‌ക്രൈബ് ചെയ്യാം.

എഫ്ആര്‍എസ്ബിഎസ്

കേന്ദ്ര സര്‍ക്കാരാണ് എഫ്ആര്‍എസ്ബികള്‍ ഇഷ്യു ചെയ്യുന്നത്. സര്‍ക്കാരാണ് പലിശ നല്‍കുന്നത്. ഇവ വ്യാപാരം ചെയ്യാന്‍ കഴിയാത്തതും ഇഷ്യു ചെയ്യുന്ന തീയതി മുതല്‍ ഏഴ് വര്‍ഷത്തിനു ശേഷം മച്യൂരിറ്റിയാകുന്നതുമാണ് ഈ ബോണ്ടുകള്‍. സാധാരണ ബോണ്ടുകളില്‍ നിന്നും ഇത്തരം ബോണ്ടുകളെ വ്യത്യസ്തമാക്കുന്നത് അവയുടെ വേരിയബിള്‍ കൂപ്പണ്‍ നിരക്കാണ്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഇടവേളകളില്‍ പുനക്രമീരിക്കും. ചുരുക്കത്തില്‍ ഈ ബോണ്ടുകളുടെ പലിശ നിരക്ക് മച്യൂരിറ്റിയാകുന്ന കാലാവധിയിലുടനീളം വ്യത്യസ്തമാകും. ജൂലൈയില്‍ ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ നിരക്ക് 7.35 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായി ഉയര്‍ത്തിയിരുന്നു.

നികുതി

റിസര്‍വ് ബാങ്ക് എഫ്ആര്‍എസ്ബികളില്‍ നിന്നുള്ള പലിശ നികുതി നല്‍കേണ്ട വരുമാനമായാണ് കണക്കാക്കുന്നത്. നിക്ഷേപകന് ബാധകമായ ആദായനികുതി സ്ലാബിനെ അടിസ്ഥാനമാക്കി, 1961 ലെ ആദായനികുതി നിയമത്തിന് അനുസൃതമായുള്ള നികുതികള്‍ക്കാണ് ഇത് വിധേയമാകുന്നത്.

Tags:    

Similar News