മധ്യപ്രദേശില്‍ 550 കോടി നിക്ഷേപിക്കുമെന്ന് ഡാബര്‍

  • കമ്പനി ഇതിനകം സംസ്ഥാനത്ത് ആയിരം കോടി നിക്ഷേപിച്ചിട്ടുണ്ട്
  • കമ്പനിയുടെ അഖിലേന്ത്യാ ഉല്‍പ്പാദനത്തിന്റെ 30 ശതമാനം വരെ നടക്കുന്നത് മധ്യപ്രദേശിലാണ്

Update: 2025-02-24 11:16 GMT

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശില്‍ ഏകദേശം 550 കോടി രൂപ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതായി ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര. മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപം മധ്യപ്രദേശിലാണ്. 1000 കോടി രൂപ ഇതിനകം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. മുന്‍ ഭരണകാലത്ത് എംപിയുമായുള്ള ഞങ്ങളുടെ അനുഭവം മികച്ചതാണ്. പുതിയ മുഖ്യമന്ത്രിയുമായി മുന്നോട്ട് പോകുന്നത് മികച്ചഅനുഭവമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍, ആഭ്യന്തര എഫ്എംസിജി മേജര്‍ 550 കോടി രൂപ രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ നിക്ഷേപിച്ചതായി മല്‍ഹോത്ര പറഞ്ഞു.കമ്പനിയുടെ അഖിലേന്ത്യാ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ നടക്കുന്നത് മധ്യപ്രദേശിലാണ്.

'സ്ഥാപനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഏകദേശം 550 കോടി രൂപ കൂടി നിക്ഷേപിക്കും,' മല്‍ഹോത്ര പറഞ്ഞു.സംസ്ഥാനത്തിന്റെ സമൃദ്ധമായ ജലലഭ്യതയ്ക്കും വൈദ്യുതി ലഭ്യതയ്ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. 

Tags:    

Similar News