ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം വര്‍ധിക്കുന്നു
- ആര്‍ബിഐ രാജ്യത്തിനകത്ത് കൂടുതല്‍ സ്വര്‍ണം സംഭരിക്കുന്നു
- റിസര്‍വ് ബാങ്ക് ആഭ്യന്തരമായി സൂക്ഷിക്കുന്നത് 510 മെട്രിക് ടണ്‍ സ്വര്‍ണം
- 324 മെട്രിക് ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലും സൂക്ഷിക്കുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കൈവശമുള്ള സ്വര്‍ണ കരുതല്‍ ശേഖരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ശതമാനം വര്‍ധിച്ചു. ഇന്ത്യയുടെ സ്വര്‍ണ ശേഖരം 2019 സെപ്റ്റംബറില്‍ 618 മെട്രിക് ടണ്ണായിരുന്നു. അത് 2024 സെപ്റ്റംബറില്‍ 854 ടണ്ണായി ഉയര്‍ന്നു.
ആര്‍ബിഐ ഇപ്പോള്‍ രാജ്യത്തിനകത്ത് കൂടുതല്‍ സ്വര്‍ണം സംഭരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് 510 മെട്രിക് ടണ്‍ സ്വര്‍ണം ആഭ്യന്തരമായി സൂക്ഷിക്കുന്നു. മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ ആഭ്യന്തരമായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ 102 ടണ്‍ വര്‍ധനവുണ്ടായി.
324 മെട്രിക് ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെയും (ബിഐഎസ്) കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 20 മെട്രിക് ടണ്ണോളം സ്വര്‍ണ നിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ (യുഎസ് ഡോളര്‍), മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ വിഹിതം 2024 മാര്‍ച്ച് അവസാനത്തോടെ 8.15 ശതമാനത്തില്‍ നിന്ന് 2024 സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 9.32 ശതമാനമായി ഉയര്‍ന്നു.