ഫെമ നിയമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കും

  • വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക സര്‍ക്കാരിന്റെ ലക്ഷ്യം
  • വിഷയത്തില്‍ ആര്‍ബിഐയുടെ അഭിപ്രായങ്ങള്‍ ധനകാര്യ മന്ത്രാലയം തേടി

Update: 2025-02-04 11:45 GMT

ഫെമ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. വിദേശ നിക്ഷേപകരെ രാജ്യത്തെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ വിദേശ നാണ്യ വിനിമയ ചട്ടത്തിലാണ് മാറ്റം വരുത്തുക. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് വ്യക്തമാക്കി.

വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായങ്ങള്‍ ധനകാര്യ മന്ത്രാലയം ആരാഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപക ഒഴുക്ക് എത്തിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പരിഗണനയിലുള്ളത്. ഫെമ നിയന്ത്രണങ്ങളില്‍ ഇതിനായി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷം മുന്‍പുണ്ടാക്കിയ നിയമങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇത് കാലാസുത്രമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. 2024 ജൂലൈയിലെ ബജറ്റിനുശേഷം നിയമ വകുപ്പുകളുടെ സുക്ഷ്മ പരിശോധന ആരംഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതേസമയം, രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിലുണ്ടായ കുറവാണ് സര്‍ക്കാരിനെ നിയമ മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

Tags:    

Similar News