98 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ

  • പൊതുജനങ്ങളുടെ പക്കലുള്ളത് ഇനി 6,471 കോടി രൂപയുടെ നോട്ടുകള്‍ മാത്രം
  • 2023 മെയ് 19 നാണ് 2000 രൂപയുടെ നോട്ടുകള്‍ പ്രചാരത്തില്‍നിന്ന് പിന്‍വലിച്ചത്
;

Update: 2025-03-01 10:41 GMT

2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും ബാങ്കിംഗ് സംവിധാനത്തില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 6,471 കോടി രൂപയുടെ അത്തരം നോട്ടുകള്‍ മാത്രമേ ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുള്ളൂവെന്നും ആര്‍ബിഐ അറിയിച്ചു.2023 മെയ് 19 നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.

2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2025 ഫെബ്രുവരി 28 ന് വ്യാപാരം അവസാനിക്കുമ്പോള്‍ 6,471 കോടി രൂപയായി കുറഞ്ഞു.

' 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തി,' എന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റി നല്‍കാനുമുള്ള സൗകര്യം 2023 ഒക്ടോബര്‍ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. എന്നിരുന്നാലും, റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിലും ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്.

2023 ഒക്ടോബര്‍ 9 മുതല്‍, ആര്‍ബിഐ ഇഷ്യൂ ഓഫീസുകള്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്.

കൂടാതെ, പൊതുജനങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ ചെയ്യുന്ന ഓഫീസുകളിലേക്ക് അയയ്ക്കാനും കഴിയും.

Tags:    

Similar News