ഫെഡറല്‍ റിസര്‍വ് നിരക്കുകളില്‍ മാറ്റമില്ല; പണപ്പെരുപ്പത്തില്‍ പുരോഗതിയെന്ന് പവല്‍

  • പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിന് ശേഷമുള്ള ഫെഡ് റിസര്‍വിന്റെ ആദ്യയോഗം
  • നിരക്ക് കുറയ്ക്കാന്‍ തിരക്കില്ലെന്നും പവല്‍
;

Update: 2025-01-30 04:12 GMT
powell says federal reserve rates unchanged, inflation improving
  • whatsapp icon

ഈ വര്‍ഷത്തെ ആദ്യ ധനനയ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് അതിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ നിര്‍ത്തി. പണപ്പെരുപ്പം എവിടേക്കാണ് പോകുന്നതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ത് നയങ്ങള്‍ പിന്തുടരുമെന്നും കണക്കാക്കാന്‍ ഫെഡറല്‍ ശ്രമിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനത്തിന്റെ ഭാഗമാണിത്. പലിശ നിരക്ക് മാറ്റമില്ലാതെ 4.25 - 4.50 ശതമാനമായി നിലനിര്‍ത്താന്‍ അംഗങ്ങള്‍ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു.

പണപ്പെരുപ്പത്തില്‍ കൂടുതല്‍ പുരോഗതി തേടുന്നതിനാലാണ് നിരക്ക് താല്‍ക്കാലികമായി നിലനിര്‍ത്തുന്നത്. ജനുവരി 20-ന് യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിന് ശേഷം യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ പലിശ നിരക്ക് തീരുമാനമാണിത്.

തൊഴില്‍ വിപണി ദുര്‍ബലമാകുമെന്ന ആശങ്കയുടെ ഭാഗമായി ഫെഡറല്‍ കഴിഞ്ഞ വര്‍ഷം നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറച്ചിരുന്നു. വേനല്‍ക്കാലത്ത് നിയമനം മന്ദഗതിയിലാവുകയും തൊഴിലില്ലായ്മ നിരക്ക് ഉയരുകയും ചെയ്തു. ഇത് സെപ്റ്റംബറില്‍ ഒരു പകുതി-പോയിന്റ് വെട്ടിക്കുറയ്ക്കാന്‍ ഫെഡറല്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു.

പണപ്പെരുപ്പവും തൊഴില്‍ ഡാറ്റയുമാണ് യോഗത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുകയാണെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ യോഗത്തിനുശേഷം പറഞ്ഞു.

''ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് കരുതല്‍ ശേഖരം ഇപ്പോഴും സമൃദ്ധമാണെന്നും ബാലന്‍സ് ഷീറ്റ് വലുപ്പം കുറയ്ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നുമാണ്'', പവല്‍ പറഞ്ഞു. നിരക്ക് കുറയ്ക്കാന്‍ 2% പണപ്പെരുപ്പത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News