പണനയ പ്രഖ്യാപനം; നിരക്ക് കുറയ്ക്കല്‍ ഉറപ്പിച്ച് സാമ്പത്തിക ലോകം
- നിരക്ക് 25 ബേസിസ് പോയിന്റില്‍ കുടുതല്‍ കുറയാമെന്നും സൂചന
- ആഗോള വ്യാപാര യുദ്ധ ഭീഷണി റിപ്പോ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കും
;

റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നിരക്ക് കുറയ്ക്കല്‍ ഉറപ്പിച്ച് സാമ്പത്തിക ലോകം. 25 ബേസിസ് പോയിന്റില്‍ കുടുതല്‍ കുറയാമെന്നും വിലയിരുത്തല്‍.
ആഗോള വ്യാപാര യുദ്ധ ഭീഷണിയും ആഭ്യന്തര വളര്‍ച്ചാ മാന്ദ്യവും റിസര്‍വ് ബാങ്കിനെ റിപ്പോ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കും. ഇപ്പോള്‍ യുഎസിന്റെ താരിഫ് നയത്തിന്റെ ആഘാതവും സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഈ പശ്ചാത്തലത്തിലാണ് നിരക്ക് കുറയ്ക്കല്‍ സാമ്പത്തിക വിദഗ്ധര്‍ ഉറപ്പിച്ചത്.
25 ബേസിസ് പോയിന്റാണ് പൊതുവെയുള്ള പ്രവചനം. എന്നാല്‍ വ്യാപാര യുദ്ധ ആശങ്ക നില്‍ക്കുന്നതിനാല്‍ 35 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പുതിയ വിലയിരുത്തല്‍. കൂടാതെ റിസര്‍വ് ബാങ്ക് അതിന്റെ ന്യൂട്രല്‍ നയത്തില്‍ മാറ്റം വരുത്താം. പണനയത്തില്‍ ഇളവ് വരുത്തി സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നാണ് ചോംസ്‌കി ഫിന്നിലെ ദേവന്‍ ചോംസ്‌കി പറയുന്നത്.
അതേസമയം, ബ്ലൂംബെര്‍ഗ് സര്‍വേയില്‍ പങ്കെടുത്ത മിക്ക സാമ്പത്തിക വിദഗ്ധരും 25 ബേസിസ് പോയിന്റ് കുറവാണ് പ്രതീക്ഷിക്കുന്നത്. റിപ്പോ നിരക്ക് 6 ശതമാനത്തിലെത്തുമെന്നും അവര്‍ പറയുന്നു.ഇക്വിനോമിക്‌സ് റിസര്‍ച്ചിന്റെ സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി. ചൊക്കലിംഗം പറയുന്നത് 25 ബേസിസ് പോയിന്റ് കുറവ് വിപണികളെ കാര്യമായി സ്വാധീനിക്കില്ല എന്നാണ്. എന്നാല്‍ 50 ബേസിസ് പോയിന്റ് പോലെ വലിയ കുറയക്കല്‍ വന്നാല്‍ വിപണിയില്‍ ഗുണകരമായ പ്രതികരണമുണ്ടാക്കുമെന്നാണ്.