ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം മൂഡീസ് കുറച്ചു

  • വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കിയാണ് കുറച്ചത്
  • ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കും
;

Update: 2025-04-10 11:28 GMT
ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം മൂഡീസ് കുറച്ചു
  • whatsapp icon

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പരിഷ്‌കരിച്ച് മൂഡീസ്. വളര്‍ച്ച 6.1 ശതമാനമാക്കി കുറച്ചു. കാരണമായി ചൂണ്ടികാട്ടിയത് യു എസ് താരിഫ് ആഘാതം.

2026ല്‍ സാമ്പത്തിക വളര്‍ച്ച 6.5% കവിയുമെന്നായിരുന്നു നേരത്തെ മൂഡീസിന്റെ പ്രവചനം. യുഎസ് താരിഫ് നയത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ച്ച അനുമാനത്തില്‍ 30 ബേസിസ് പോയിന്റിന്റെ കുറവാണ് ഇപ്പോഴത്തെ പ്രവചനം.

രത്നങ്ങള്‍, ആഭരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയെയാണ് താരിഫ് കാര്യമായി ബാധിക്കുക. താല്‍ക്കാലികമായി താരിഫ് നിരക്ക് മരവിപ്പിച്ചത് രാജ്യത്തിന് വലിയ നേട്ടം തരില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.

2025 അവസാനത്തോടെ ആര്‍ബിഐ റിപ്പോ നിരക്ക് 5.75%ത്തിലെത്തുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു. കേന്ദ്ര ബജറ്റിലെ നികുതി ആനുകൂല്യങ്ങള്‍ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും.

ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, ഇടത്തരം വരുമാനക്കാര്‍ക്കുള്ള നികുതി ഇളവുകള്‍,പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവയില്‍ നിന്നുള്ള ഉത്തേജനവും തുണയാവും. ഇത് മൊത്തത്തിലുള്ള ആഘാതത്തെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Tags:    

Similar News