ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചന

  • റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ
  • ഫെബ്രുവരി ഏഴിനാണ് ആര്‍ബിഐയുടെ പണനയ അവലോകനം
  • സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ യോഗമാണിത്
;

Update: 2025-01-31 10:35 GMT
rbi may cut interest rates, hints
  • whatsapp icon

ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചന. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വേ പറയുന്നത്. ഫെബ്രുവരി ഏഴിനാണ് ആര്‍ബിഐയുടെ പണനയ അവലോകന യോഗം നടക്കുന്നത്.

ഇത്തവണ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവുണ്ടാവും. പിന്നാലെ അടുത്ത പാദത്തിലും നിരക്ക് കുറയ്ക്കല്‍ തുടരുമെന്നുമാണ് റോയിട്ടേഴ്സിന്റെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 65 സാമ്പത്തിക വിദഗ്ധരില്‍ 42 പേരും സമാന അഭിപ്രായമാണ് പങ്ക് വച്ചത്.

അതേസമയം സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ യോഗം കൂടിയാണിത്. സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും ആഗോള അനിശ്ചിതത്വങ്ങളും കണക്കിലെടുക്കുമ്പോഴാണ് റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന നിഗമനത്തില്‍ സാമ്പത്തിക ലോകം എത്തിചേര്‍ന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തില്‍ താഴെയായി തുടരും. പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ ലക്ഷ്യ പരിധിയ്ക്ക് മുകളില്‍ തുടരുന്നുവെന്നതും വെല്ലുവിളിയാണ്. പണപ്പെരുപ്പത്തെ ഭയക്കുന്നതിന് പകരം വളര്‍ച്ചയെ പിന്തുണയ്ക്കുക എന്ന നയമായിക്കും മല്‍ഹോത്ര സ്വീകരിക്കുക.

ഇതിന്റെ സൂചനയാണ് ബാങ്കിങ് മേഖലയിലെ പണലഭ്യത ഉറപ്പുവരുത്തുന്നതില്‍ ആര്‍ബിഐ നടത്തിയ ഇടപെടലെന്നും

സൊസൈറ്റി ജനറലിലെ ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധനായ കുനാല്‍ പറയുന്നു. അടുത്ത പാദത്തില്‍ നിരക്ക് 6 ശതമാനമായി മാറുമെന്നും സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി. 

Tags:    

Similar News