കേന്ദ്ര ബജറ്റ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രധാനമന്ത്രി

  • ബജറ്റ് ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണകരമാകും
  • 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും
  • സ്ത്രീകള്‍ക്ക് തുല്യമായ അവകാശങ്ങള്‍ ലഭിക്കുന്നു എന്നുറപ്പാക്കും

Update: 2025-01-31 07:02 GMT
union budget will revive economy, says pm
  • whatsapp icon

2025 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യത്തെ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണകരമാകുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

'ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയെ ഞാന്‍ വണങ്ങുന്നു... ദരിദ്രരെയും ഇടത്തരക്കാരെയും ലക്ഷ്മി ദേവി തുടര്‍ന്നും അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു', ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് നമ്മുടെ രാജ്യത്തിന്റെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാരിന്റെ മൂന്നാം ടേമിലെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്നും ഈ ബജറ്റ് രാജ്യത്തിന് പുതിയ ഊര്‍ജവും പ്രതീക്ഷയും നല്‍കുമെന്നും എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നവീകരണം, നിക്ഷേപം എന്നിവ എല്ലായ്‌പ്പോഴും സര്‍ക്കാരിന്റെ സാമ്പത്തിക തന്ത്രത്തിന്റെ അടിത്തറയാണ്. മുന്‍കാലങ്ങളിലെന്നപോലെ ഈ സെഷനിലും നിരവധി സുപ്രധാന ബില്ലുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യും. സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ബില്ലുകള്‍ നിയമമാക്കും. രാഷ്ട്രം,'' പ്രധാനമന്ത്രി വ്യക്തമാക്കി.

'സ്ത്രീ ശക്തിയുടെ അഭിമാനം പുനഃസ്ഥാപിക്കുക' എന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ജാതി-മത വിവേചനമില്ലാതെ ഓരോ സ്ത്രീക്കും മാന്യമായ ജീവിതവും തുല്യ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഈ ദിശയില്‍ ഈ സെഷനില്‍ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം തയ്യാറാക്കിയ സാമ്പത്തിക സര്‍വേയുടെ അവതരണത്തോടെയാണ് കേന്ദ്ര ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നത്.

രണ്ടാം പാദത്തിലെ നിരാശാജനകമായ ജിഡിപി പ്രകടനത്തെത്തുടര്‍ന്ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനം 6.6 ശതമാനമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി താഴ്ത്തിയിരുന്നു.

എന്നാല്‍ ഗ്രാമീണ ഉപഭോഗം, സര്‍ക്കാര്‍ ചെലവുകള്‍, നിക്ഷേപങ്ങള്‍, ശക്തമായ സേവന കയറ്റുമതി എന്നിവ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചേക്കാവുന്ന ഘടകങ്ങളായി സെന്‍ട്രല്‍ ബാങ്ക് കരുതുന്നു. 

Tags:    

Similar News