എണ്ണയുടെ ഡിമാൻഡ് 2030ഓടെ ഏറ്റവും ഉയർന്ന നിലയിൽ എത്തും

2030 നു ശേശം ഊര്‍ജ്ജ വിതരണത്തിലെ ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് 73 ശതമാനമായി കുറയു൦

Update: 2023-10-27 12:15 GMT

ലോകം ഗ്രീൻ എനെർജിയിലേക്കു മാറാൻ  പെടാപ്പാടു പെടുമ്പോൾ, വലിയ മലിനീകരണകാരികളായ    എണ്ണ , കല്‍ക്കരി, പ്രകൃതിവാതകം എന്നിവയുടെ ഡിമാൻഡ്  ഈ ദശകത്തിന്റെ അവസാനത്തിനു മുമ്പ് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നു ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ വേള്‍ഡ് എനര്‍ജി ഔട്ട്‌ലുക്ക് 2023 റിപ്പോര്‍ട്ട്..

2030  നു ശേശം  ഊര്‍ജ്ജ വിതരണത്തിലെ ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് 73 ശതമാനമായി കുറയുമെന്നും ഇന്റര്‍നാഷണല്‍  എനര്‍ജി ഔട്ട്‌ലുക്ക് 2023 റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി ഫോസില്‍ ഇന്ധന ഉപയോഗം 80 ശതമാനം എന്ന നിലയില്‍ തുടരുകയായിരുന്നു.

ഫോസില്‍ ഇന്ധനങ്ങളുടെ ( പെട്രോൾ, ഡീസൽ, മണ്ണെണ്ണ) ഡിമാന്‍ഡ് ഉയരുന്ന സാഹചര്യത്തില്‍ നേരത്തെ തന്നെ ഊര്‍ജ്ജ സംവിധാനത്തില്‍ ചൈന മാറ്റം വരുത്തിയിട്ടുള്ളതാണ്. വീണ്ടും ചൈന അത് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണെന്നും ഐഇഎയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദശകത്തില്‍ ആഗോള ഫോസില്‍ ഇന്ധന ഉപഭോഗത്തിലെ ഗണ്യമായ വര്‍ധനവിനു പിന്നില്‍ ഒരു രാജ്യമുണ്ട് അത് ചൈനയാണെന്നും ബിറോള്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആഗോള ഊര്‍ജ്ജ സംവിധാനത്തെ മാറ്റിമറിച്ചത് ചൈനയാണ്. ഇപ്പോള്‍ ചൈന തന്നെ മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ഡിമാന്‍ഡ് 2030 ഓടെ ഉയരുമെന്ന ഐഇഎയുടെ വിശ്വാസത്തിന് പിന്നിലെ രണ്ട് പ്രധാന ചാലകശക്തികളില്‍ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദശകത്തിലെ ആഗോള ഊര്‍ജ്ജ ഡിമാന്‍ഡ് വളര്‍ച്ചയുടെ 50 ശതമാനത്തിലധികവും ചൈനയില്‍ നിന്നായിരുന്നു. അതോടൊപ്പം കാര്‍ബണ്‍ പുറന്തള്ളലിന്റെ 85 ശതമാനവും ചൈനയില്‍ നിന്നായിരുന്നുവെന്നും ഐഇഎയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസ്ഥിരവും അസന്തുലിതവും ഏകോപനമില്ലാത്തതുമായ വളര്‍ച്ചയാണ് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് 2007 ല്‍ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുതന്നെയാണ് ബിറോളിന്റെയും അഭിപ്രായം.

അതുകൊണ്ട് തന്ന െൈചനയുടെ സമ്പദ് വ്യവസ്ഥ സംതുലിതമാകാനുള്ള ശ്രമത്തിലാണ്. അതിനായി സമ്പദ് വ്യവസ്ഥയെ പുനക്രമീകരിക്കാനൊരുങ്ങുകയാണ്. അത് ഊര്‍ജ്ജ ഉപഭോഗത്തെ കാര്യമായി തന്നെ ബാധിക്കും. അതിനൊപ്പം ചൈനയുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ അതും ഗണ്യമായ സ്വാധീനം ചെലുത്തും.

സിമന്റ്, സ്റ്റീല്‍, റെയില്‍വേ, അടിസ്ഥാന സൗകര്യ മേഖലകള്‍ എന്നിവയെല്ലാം തകര്‍ച്ചയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യവസായങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും ചൈനയുടെ സമ്പദ് വ്യവസ്ഥ പിന്മാറുകയാണെന്നും ബിറോള്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കായുള്ള ചൈനയുടെ ആവശ്യം കഴിഞ്ഞ 10 വര്‍ഷത്തേക്കാള്‍ വളരെ കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'

ഇലക്ട്രിക് കാറുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും വൈദ്യുതി ഉത്പാദനത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും ഉള്‍പ്പെടെ ഫോസില്‍-ഇന്ധന ഡിമാന്‍ഡ് കുറയുന്നതിലെ മറ്റൊരു പ്രധാന ചാലകശക്തി ശുദ്ധമായ ഊര്‍ജ്ജമാണെന്നും ബിറോള്‍ പറയുന്നു.

അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ചൈനയുടെ എണ്ണ ആവശ്യം ഉയരുമെന്ന് ഫാക്ട്‌സ് ഗ്ലോബല്‍ എനര്‍ജി ചെയര്‍മാന്‍ ഫെറിഡുന്‍ ഫെഷാരാക്കി അടുത്തിടെ നടന്ന ഊര്‍ജ്ജ കോണ്‍ഫറന്‍സില്‍ പ്രവചിച്ചിരുന്നു.

Tags:    

Similar News