തൊഴില്‍ വിപണിക്ക് ഉണര്‍വേകാന്‍ യുകെ
- കൂടുതല്‍ ആള്‍ക്കാരെ ജോലിയിലേക്ക് തിരികെയെത്തിക്കുക ലക്ഷ്യം
- ബ്രിട്ടനിലെ തൊഴില്‍ നിരക്ക് 75 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയര്‍ത്തും
- കോവിഡിന് ശേഷമാണ് രാജ്യത്ത് ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായത്
തൊഴില്‍ വിപണിയ്ക്ക് ഉണര്‍വേകാന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കൂടുതല്‍ ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതി നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ജീവനക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കി പ്രവേശനം വര്‍ധിപ്പിക്കാനും തൊഴില്‍ കേന്ദ്രങ്ങള്‍ പരിഷ്‌കരിക്കാനും പദ്ധതിയിടുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ബ്രിട്ടനിലെ തൊഴില്‍ നിരക്ക് 75 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യം പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറാണ് മുന്നോട്ടു വെച്ചത്.
കോവിഡിന് ശേഷമാണ് രാജ്യത്ത് ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പലര്‍ക്കും കഴിയാതെ വന്ന സാഹചര്യമാണുള്ളത്.
തൊഴില്‍ വിപണിയിലെ പ്രശ്നം ഗുരുതരമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ ആളുകളെ ജോലി തേടുന്നതിനും തുടരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ, വികലാംഗ ക്ഷേമ സംവിധാനം എങ്ങനെ മാറ്റാനാകുമെന്ന് സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും.