മണിക്കൂറില്‍ 450 കിലോമീറ്റർ സ്‌പീഡ്! ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന

Update: 2024-12-30 13:12 GMT

ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. ചൈനയുടെ തന്നെ CR400 എന്ന മോഡലായിരുന്നു ലോകത്തെ ഇതുവരെയുള്ള ഏറ്റവും വേ​ഗതയോറിയ ബുളറ്റ് ട്രെയിൻ. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേ​ഗത. 

ഞായറാഴ്ചയാണ് ചൈന CR450 പുറത്തിറക്കിയത്. പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനായെന്ന് അധികൃതർ അറിയിച്ചു. പുതിയ മോഡൽ യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന് ചൈന റെയിൽവേ അറിയിച്ചു.

Tags:    

Similar News