ട്രൂഡോ ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കാന്‍ സാധ്യത

  • എന്നാല്‍ രാജി എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ല
  • ഒക്ടോബര്‍ അവസാനത്തോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ലിബറലുകള്‍ കനത്ത പരാജയം നേരിടാന്‍ സാധ്യത

Update: 2025-01-06 03:33 GMT

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടി നേതാവ് സ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാീല്‍ പ്രഖ്യാപനം എപ്പോള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്യുന്ന ഒരു സുപ്രധാന ദേശീയ കോക്കസ് മീറ്റിംഗിന് മുമ്പ് ഇത് സംഭവിക്കാനാണ് സാധ്യത എന്ന് കരുതുന്നു.

എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല.

ട്രൂഡോ ഉടന്‍ സ്ഥാനമൊഴിയുമോ അതോ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. 2013ലാണ് ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ നേതാവാകുന്നത്. അദ്ദേഹം രാജിവച്ചാല്‍, ഒരു നിര്‍ണായക നിമിഷത്തില്‍ പാര്‍ട്ടിക്ക് സ്ഥിരമായ നേതാവില്ലാതെയാകും.

ഒക്ടോബര്‍ അവസാനത്തോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ലിബറലുകള്‍ കാര്യമായ പരാജയം നേരിടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനുള്ള ദ്രുത തിരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തിന് ഈ രാജി ശക്തിപകരും.

ഇടക്കാല നേതാവും പ്രധാനമന്ത്രിയുമായി ലെബ്ലാങ്ക് ചുവടുവെക്കാനുള്ള സാധ്യത ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. ട്രൂഡോ ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കുമായി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, പാര്‍ട്ടി നേതൃത്വത്തെ തന്നെ പിന്തുടരാന്‍ ലെബ്ലാങ്ക് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ പദ്ധതി പ്രായോഗികമാകില്ല. 

Tags:    

Similar News