കൊച്ചിയിൽ നിക്ഷേപവുമായി ആറ്റ്സൺ ഗ്രൂപ്പ്; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പം
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും കേരളത്തിൽ സംയുക്തമായി ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രം ഒപ്പുവച്ചു. 100 ടണ്ണിൽ താഴെയുള്ള ബോട്ടുകളാണ് നിർമിക്കുക. ബോട്ടുകളുടെ കയറ്റുമതിയും ഇവിടെ നിന്ന് ലക്ഷ്യമിടുന്നുവെന്നും കമ്പനി വക്താക്കൾ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം.
ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും മുന്നോട്ടുപോകുക. ആറ് മാസത്തിനുള്ളില്‍ ഉല്‍പ്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന രീതിയും ഓഹരി പങ്കാളിത്തവും ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനിക്കുക എന്ന് മലബാര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജെ. ചന്ദ്രബോസും ആര്‍ട്‌സണ്‍ ഗ്രൂപ്പ് സി.ഇ.ഒ ശശാങ്ക് ശേഖർ ഝാ പറഞ്ഞു.