ഇൻവെസ്റ്റ് കേരള സൂപ്പർ ഹിറ്റ് ! 374 കമ്പനികളിൽ നിന്നായി ലഭിച്ചത് 1,52,905 കോടിയുടെ നിക്ഷേപവാഗ്ദാനം

Update: 2025-02-22 12:32 GMT

കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിച്ച്  ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടന്ന ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതു വഴി 60,000 തൊഴിലവസരങ്ങളാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്തെ വ്യവസായ പ്രവർത്തനങ്ങൾ എല്ലാം തന്നെ സുതാര്യമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഒരു തരത്തിലുമുള്ള ഹിഡൻ കോസ്റ്റും കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇൻവെസ്റ്റ് കേരള 2025ലെ പ്രധാന നിക്ഷേപ വാഗ്ദാനങ്ങൾ 

* അദാനി ഗ്രൂപ്പ് ( ₹ 30,000 കോടി )

* ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ( ₹ 850 കോടി )

* ഷറഫ് ഗ്രൂപ്പ് ( ₹ 5000 കോടി )

* ലുലു ഗ്രൂപ്പ് ( ₹ 5000 കോടി)

* മൊണാർക്ക് ഗ്രൂപ്പ് ( ₹ 5000 കോടി ) 

* കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( ₹ 3000 കോടി )

* ബിപിസിഎൽ ( ₹ 5000 കോടി )

* ജെയിൻ യൂണിവേഴ്സിറ്റി ( ₹ 350 കോടി )

Tags:    

Similar News