ഡല്‍ഹി മുഖ്യമന്ത്രിയായി അതീഷി അധികാരമേറ്റു; സത്യപ്രതിജ്ഞ ദൈവനാമത്തില്‍

Update: 2024-09-21 12:03 GMT

ഡല്‍ഹി മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്നിവാസിൽ ലെഫ്റ്റനന്റ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡൽഹിയുടെ ഏട്ടാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. 

ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. കൂടാതെ ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമാണ് അതീഷി. ചടങ്ങിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവർ മുൻപ് കെജ്രിവാൾ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു. 

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് ഡൽഹിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്.  ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News