പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുമായി ബജാജ് അലയന്‍സും കേരള ഗ്രാമീണ്‍ ബാങ്കും
- കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സും ലൈവ് സ്‌റ്റോക്ക് ഇന്‍ഷുറന്‍സുമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍
- കസ്റ്റമര്‍ക്ക് പോളിസി എടുത്തശേഷം അടുത്ത മാസം തന്നെ ഹെല്‍ത്ത് ചെക്കപ്പ് നടത്താം
- വിശദ പരിശോധനക്കായി ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപതിനായിരം രൂപ വരെ കസ്റ്റമര്‍ക്ക് റീ ഇമ്പേഴ്‌സ്‌മെന്റിന് അവസരം
ബജാജ് അലയന്‍സ് കേരള ഗ്രാമീണ്‍ ബാങ്കുമായി ചേര്‍ന്ന് നൂതന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സും ലൈവ് സ്‌റ്റോക്ക് ഇന്‍ഷുറന്‍സുമാണ് പുറത്തിറക്കിയ രണ്ട് ഉല്‍പ്പന്നങ്ങള്‍. ഇത് രണ്ടും കേരള ഗ്രാമീണ് ബാങ്ക് കസ്റ്റമേഴ്സിനുമാത്രം പ്രയോജനം ചെയ്യുന്ന പദ്ധതികളാണ്.
കെ- ഹെല്‍ത്ത് ഇന്‍ഷുറന്‍സ്എന്നത് പൂര്‍ണമായും ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നമാണ്. കുറഞ്ഞ പ്രീമിയം നല്‍കി കേരള ഗ്രാമീണ് ബാങ്ക് കസ്റ്റമേഴ്സിന് ഇതില്‍ അംഗങ്ങളാകാം. കസ്റ്റമര്‍ക്ക് പോളിസി എടുത്തശേഷം അടുത്ത മാസം തന്നെ ഹെല്‍ത്ത് ചെക്കപ്പ് നടത്താം. വിശദമായ പരിശോധനകള്‍ക്കായി ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപതിനായിരം രൂപ വരെ കസ്റ്റമര്‍ക്ക് റീ ഇമ്പേഴ്‌സ്‌മെന്റിന് അവസരം ഉണ്ട്.
ലൈവ്‌സ്‌റ്റോക്ക് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ പശു ,ആട് ,പോത്ത് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. ഇതെല്ലാം കേരള ഗ്രാമീണ് ബാങ്ക് കസ്റ്റമേഴ്സിന് മാത്രമുള്ള സൗകര്യങ്ങളാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് റീ ഇന്‍സേറ്റ്‌മെന്റ് സൗകര്യവും നിലവിലുണ്ട്.
പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങില്‍ വിമല വിജയ ഭാസ്‌കര്‍, (ചെയര്‍പേഴ്സണ്‍, കേരള ഗ്രാമീണ് ബാങ്ക് ), കേരള ഗ്രാമീണ് ബാങ്ക് ജനറല്‍ മാനേജര്‍ സുരേഷ് ബാബു, ദേബജിത് റോയ് (ബജാജ് അലയന്‍സ്, നാഷണല്‍ ഹെഡ്), സഹീര്‍ എ ഷെയ്ക്ക് (സോണല്‍ ഹെഡ്, ബജാജ് അലയന്‍സ്), രഞ്ജിത്ത് നായര്‍ (ഡെപ്യൂട്ടി മാനേജര്‍, കേരള, ബജാജ് അലയന്‍സ്),അന്‍സാര്‍ അലി സി.പി (ബ്രാഞ്ച് ഹെഡ്, മലപ്പുറം, ബജാജ് അലയന്‍സ്), ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ബാലഗോപാലന്‍ ,ജിതിന്‍ ,രാജേഷ് ,നീലാഞ്ജന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.