പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നുണ്ടോ എങ്കില്‍ ആദ്യം ഡിജി ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യു

  • പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡിജിലോക്കര്‍ ഡൗണ്‍ലോഡ് ചെയ്യാം.
  • ഓഗസ്റ്റ് അഞ്ച് മുതല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം

Update: 2023-08-03 10:36 GMT

ഡിജി ലോക്കര്‍ ഇനിയും ഇന്‍സ്റ്റാള്‍ ചെയ്തില്ലേ, പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ വേഗം ഡിജിലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രേഖകളെല്ലാം അതില്‍ സൂക്ഷിച്ചോളു. ഓഗസ്റ്റ് അഞ്ച് മുതല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് ഡിജിലോക്കറില്‍ രേഖകള്‍ അപ് ലോഡ് ചെയ്യണമെന്നാണ് കേന്ദ്ര വിദേകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഇത് വഴി പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെ അല്ലെങ്കില്‍ പോസ്‌റ്റോഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെ പ്രോസസിംഗ് സമയം കുറയ്ക്കാന്‍ സാധിക്കുമെന്നും. അപേക്ഷകര്‍ ഡിജിലോക്കര്‍ വഴി രേഖകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ രേഖകള്‍ കൊണ്ടുപോകേണ്ടതില്ലെന്നും വിദേശ കാര്യമന്ത്രാലയം അഭിപ്രായപ്പെടുന്നു.

പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി ഓരോ വര്‍ഷവും പ്രോസസിംഗിനായി എത്തുന്നത് അപേക്ഷകളുടെ എണ്ണം നിരവധിയാണ്. ഓഫീസുകള്‍ വഴിയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനില്‍ ജനനത്തീയതിയിലും, വ്യക്തിഗത വിശദാംശങ്ങളിലും ചില തെറ്റുകള്‍ ഉയര്‍ന്നു വന്നിരുന്നു. അതിനാലാണ് ഡിജിലോക്കര്‍ വഴി രേഖകള്‍ വെരിഫൈ ചെയ്യാനുള്ള നീക്കം.

അപേക്ഷകര്‍ക്ക് ഇന്ത്യയിലെ താമസക്കാരനാണെന്ന് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ട്രിസിറ്റി ബില്‍, ആദായനികുതി രേഖകള്‍ എന്നിവ നല്‍കാം. ഓണ്‍ലൈനായി അപേക്ഷാ സമര്‍പ്പിക്കുന്നതിന് ഡിജിലോക്കര്‍ വഴി ആധാര്‍ രേഖകള്‍ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ടുകള്‍, വോട്ടര്‍ ഐഡികള്‍ തുടങ്ങിയ ഔദ്യോഗിക രേഖകള്‍ സൂക്ഷിക്കാന്‍്ഡജിലോക്കര്‍ ഉപയോഗിക്കാം. പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ddigilocker.gov.in എന്ന ലിങ്ക് വഴിയും ഡിജിറ്റല്‍ ലോക്കര്‍ ഉപയോഗിക്കാം.

Tags:    

Similar News