സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

Update: 2025-01-06 13:24 GMT

ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. മെന്‍റര്‍ഷിപ്, നെറ്റ്വര്‍ക്ക്, തുടങ്ങിയ മേഖലകളിലും പിന്തുണ നല്‍കുന്ന അക്സല്‍ ആഗോള തലത്തില്‍ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്‍ഷം മുമ്പാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്ത്യയുടെ പ്രതിശീര്‍ഷ ജിഡിപി 2024ലെ 2,700 ഡോളറില്‍ നിന്ന് 60 ശതമാനം വര്‍ധിച്ച് 2029-ഓടെ 4,300 ഡോളറാകുമെന്ന കണക്കു കൂട്ടലില്‍ ഉപഭോക്തൃ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വന്‍ സാധ്യതകളാണുള്ളത്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ മേഖലകളിലെ നിക്ഷേപങ്ങളും വന്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഐടി മേഖലയിലെ ഇന്ത്യയുടെ വിപുലമായ ശേഷി, ഇന്ത്യയിലെ രണ്ടാം നിര പട്ടണങ്ങളില്‍ സേവനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക് വെല്‍ത്ത് മാനേജുമെന്‍റ്, ആഗോള തലത്തിലും ആഭ്യന്തരവുമായുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്ന നിര്‍മാണ രംഗം എന്നിവ അടക്കമുള്ള മേഖലകളിലും വന്‍ സാധ്യതകളുണ്ട് എന്നാണ് കണക്കു കൂട്ടുന്നത്. ഇവയെല്ലാം അക്സലിന്‍റെ നിക്ഷേപ നീക്കങ്ങള്‍ക്കു പിന്‍ബലമേകുന്നു.

വ്യവസായ രംഗത്തെ മാറ്റി മറിക്കുന്നതും അതിവേഗം ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയുടെ ആവശ്യങ്ങളെ നിറവേറ്റുന്നതുമായ നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, മാനുഫാക്ടറിങ് മേഖലകളിലാണ് ഈ പുതിയ ഫണ്ടിലൂടെ തങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് അക്സല്‍ പാര്‍ട്ട്ണര്‍ പ്രയാങ്ക് സ്വരൂപ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കു പിന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പങ്ക് കൂടുതല്‍ വര്‍ധിക്കുകയാണെന്ന് അക്സല്‍ പാര്‍ട്ട്ണര്‍ ശേഖര്‍ കിരണി ചൂണ്ടിക്കാട്ടി.

Tags:    

Similar News