ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ഡിസംബർ 4 മുതൽ 11 വരെയാണ് പൊതു - സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക്

Update: 2023-11-20 10:27 GMT

വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്കിംഗ് തൊഴിലാളികളുടെ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രാജ്യ വ്യാപകമായി പണിമുടക്കും. ഡിസംബർ മാസത്തിൽ ആറ് ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 4 മുതൽ 11 വരെയാണ് പൊതു - സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക്. ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്ത ദിനങ്ങളിലാണ് പണിമുടക്ക് നടത്തുക. ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലി ഭാരമാണെന്നും മതിയയായ നിയമനങ്ങൾ നടത്തണമെന്നുമാണ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആവശ്യം. സ്ഥിര നിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

പണിമുടക്കുന്ന ബാങ്കുകളും , തീയതിയും

ഡിസംബർ 4: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് 

ഡിസംബർ 5: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ..

ഡിസംബർ 6: കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

ഡിസംബർ 7: ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്

ഡിസംബർ 8: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര

ഡിസംബർ 11: രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരും ദേശീയ തലത്തിൽ പണിമുടക്കും.

Tags:    

Similar News