മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ യുഎസില്‍നിന്ന് ഇന്ത്യയിലേക്ക്

  • പത്ത് ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 1,440 പുരാവസ്തുക്കളാണ് രാജ്യത്തേക്ക് എത്തുന്നത്
  • ഇന്ത്യക്ക് തിരികെ ലഭിക്കുന്നവയില്‍ ഒരു മണല്‍ക്കല്ല് ശില്‍പ്പവും തനേസര്‍ മാതൃദേവതയും ഉള്‍പ്പെടുന്നു
  • അടുത്തിടെ 30-ലധികം രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച 2,100-ലധികം പുരാവസ്തുക്കള്‍ കണ്ടെടുത്തതായി മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി

Update: 2024-11-16 09:52 GMT

പത്ത് മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1,440 പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയിലേക്ക് തിരികെ നല്‍കുന്നു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ആല്‍വിന്‍ എല്‍. ബ്രാഗ്, ജൂനിയര്‍ ആണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.

'ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള നിരവധി കടത്ത് ശൃംഖലകളെക്കുറിച്ച് ഞങ്ങള്‍ അന്വേഷണം തുടരും,' ബ്രാഗ് പറഞ്ഞു.

തിരികെ ലഭിച്ച വസ്തുക്കളില്‍ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിച്ച ഒരു നര്‍ത്തകിയെ ചിത്രീകരിക്കുന്ന ഒരു മണല്‍ക്കല്ല് ശില്പവും, രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടപച്ച-ചാരനിറത്തിലുള്ള

സ്‌കിസ്റ്റില്‍ നിന്ന് കൊത്തിയെടുത്ത തനേസര്‍ മാതൃദേവതയും ഉള്‍പ്പെടുന്നു.

ബ്രാഗിന്റെ കാലത്ത് 30-ലധികം രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച 2,100-ലധികം പുരാവസ്തുക്കള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ പുരാവസ്തു കടത്തല്‍ യൂണിറ്റ് കണ്ടെടുത്തുവെന്നും അതിന്റെ മൂല്യം ഏകദേശം 230 മില്യണ്‍ ഡോളര്‍ ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടതും ഈ വര്‍ഷം ആദ്യം കണ്ടെടുത്തതുമായ 600 ലധികം പുരാവസ്തുക്കള്‍ ഉള്‍പ്പെടെ 1,000 ത്തോളം പുരാവസ്തുക്കള്‍ വരും മാസങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അതില്‍ പറയുന്നു. 

Tags:    

Similar News