കേന്ദ്ര ജീവനക്കാര്‍ക്കാരുടെ എട്ടാം ശമ്പള കമ്മീഷന് സര്‍ക്കാര്‍ അനുമതി

  • കമ്മീഷന്‍ ചെയര്‍മാനെയും രണ്ട് അംഗങ്ങളെയും ഉടന്‍ നിയമിക്കും
  • 49 ലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 65 ലക്ഷത്തോളം പെന്‍ഷന്‍കാരെയും ശുപാര്‍ശകള്‍ ബാധിക്കും

Update: 2025-01-16 11:46 GMT

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ അലവന്‍സുകളും പരിഷ്‌കരിക്കുന്നതിന് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ശമ്പള കമ്മീഷന്‍ രൂപീകരിക്കാനുള്ള തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിയമനം പ്രധാനമന്ത്രി അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. കമ്മീഷന്‍ ചെയര്‍മാനെയും രണ്ട് അംഗങ്ങളെയും ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

49 ലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 65 ലക്ഷത്തോളം പെന്‍ഷന്‍കാരുമാണ് രാജ്യത്തുള്ളത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചനകള്‍ നടത്തുമെന്ന് വൈഷ്ണവ് പറഞ്ഞു.1947 മുതല്‍ സര്‍ക്കാര്‍ ഏഴ് ശമ്പള കമ്മീഷനുകള്‍ രൂപീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടന, ആനുകൂല്യങ്ങള്‍, അലവന്‍സുകള്‍ എന്നിവ നിശ്ചയിക്കുന്നതില്‍ ശമ്പള കമ്മീഷന്‍ പ്രധാന പങ്ക് വഹിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിക്ക സ്ഥാപനങ്ങളും കമ്മിഷന്റെ ശുപാര്‍ശകള്‍ പാലിക്കുന്നു. 

Tags:    

Similar News