തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 809.53 പോയിൻ്റ് അഥവാ ഒരു ശതമാനം ഉയർന്ന് 81,765.86 എന്ന ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 240.95 പോയിൻ്റ് അഥവാ 0.98 ശതമാനം ഉയർന്ന് 24,708.40 എന്ന ലെവലിൽ ക്ലോസ് ചെയ്തു.
ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ഇൻഫോസിസ്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ എൻ.ടി.പി.സി, ഏഷ്യൻ പെയിൻ്റ്‌സ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ 2,141 ഓഹരികൾ മുന്നേറിയപ്പോൾ 1,825 ഓഹരികൾ ഇടിഞ്ഞു, 117 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബിഎസ്ഇ മിഡ്ക്യാപ് ഗേജ് 0.27 ശതമാനവും സ്മോൾക്യാപ് സൂചിക 0.16 ശതമാനവും ഉയർന്നു. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ ബുധനാഴ്ച 1,797.60 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും ഉയർന്നപ്പോൾ സിയോൾ, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.53 ശതമാനം ഉയർന്ന് ബാരലിന് 72.68 ഡോളറിലെത്തി.