ബജറ്റ് നിരാശ പിന്തുടർന്ന് വിപണി; സൂചികകൾ ചാഞ്ചാട്ടത്തിൽ

  • വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ബാധിച്ചു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ കുറഞ്ഞ് 83.70 ൽ എത്തി
  • ഹിന്ദുസ്ഥാൻ യുണിലിവർ 3 ശതമാനം ഇടിഞ്ഞു

Update: 2024-07-24 05:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലായിരുന്നു.  ഫ്യൂച്ചറുകൾക്കും ഓപ്ഷനുകളിലും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്ന് ബജറ്റ് ദിവസത്തെ ഇടിവ് തുടരുകയാണ്. വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ബാധിച്ചു. 

സെൻസെക്സ് 233.7 പോയിൻ്റ് ഇടിഞ്ഞ് 80,195.34 ൽ എത്തി. നിഫ്റ്റി 73.45 പോയിൻ്റ് താഴ്ന്ന് 24,405.60 ൽ എത്തി.

സെൻസെക്‌സിൽ നിന്ന്, ഹിന്ദുസ്ഥാൻ യുണിലിവർ 3 ശതമാനം ഇടിഞ്ഞു, കമ്പനിയുടെ ഏകീകൃത അറ്റാദായം 2.2 ശതമാനം ഉയർന്ന് ഏപ്രിൽ-ജൂൺ സാമ്പത്തിക വർഷത്തിൽ 2,612 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു.

ബജാജ് ഫിനാൻസ്, നെസ്‌ലെ, എച്ച്‌സിഎൽ ടെക്‌നോളജീസ്, അൾട്രാടെക് സിമൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി മീഡിയ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, പിഎസ്ഇ സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഓട്ടോ സൂചികകൾ നഷ്ടത്തിലാണ്. 

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നഷ്ടത്തിൽ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ് നേട്ടം തുടരുന്നു. 

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,975.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.38 ശതമാനം ഉയർന്ന് ബാരലിന് 81.32 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.34 ശതമാനം ഉയർന്ന് 2415 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ കുറഞ്ഞ് 83.70 ൽ എത്തി.

Tags:    

Similar News