വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; കരുത്തേകി റിയൽറ്റി ഓഹരികൾ

  • ഏഷ്യൻ വിപണികളിൽ നിന്നുന്നുള്ള ദുർബലമായ വ്യാപാരം വിപണിക്ക് വിനയായി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഉയർന്ന് 83.91 എത്തി

Update: 2024-09-13 05:30 GMT
വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; കരുത്തേകി റിയൽറ്റി ഓഹരികൾ
  • whatsapp icon

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ ചാഞ്ചാട്ടത്തിലേക് നീങ്ങി. ഏഷ്യൻ വിപണികളിൽ നിന്നുന്നുള്ള ദുർബലമായ വ്യാപാരം വിപണിക്ക് വിനയായി.

സെൻസെക്‌സ് 200.03 പോയിൻ്റ് താഴ്ന്ന് 82,762.68 ൽ എത്തി. നിഫ്റ്റി 67.5 പോയിൻ്റ് താഴ്ന്ന് 25,321.40 ൽ എത്തി.

സെൻസെക്സിൽ ഏഷ്യൻ പെയിൻ്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, സൺ ഫാർമ, ഇൻഫോസിസ്, ബജാജ് ഫിനാൻസ് ഓഹരികൾ ഇടിവിലാണ്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സെക്ടറൽ സൂചികകളിൽ റിയൽറ്റി സൂചിക മികച്ച നേട്ടത്തിലെത്തി. സൂചിക 1.80 ശതമാനം ഉയർന്നു. 

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം നടത്തുമ്പോൾ ഹോങ്കോംഗ് നേട്ടത്തിലാണ്. യുഎസ് വിപണികൾ വ്യാഴാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 7,695 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഉയർന്ന് ബാരലിന് 72.26 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 060 ശതമാനം ഉയർന്ന 2596 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഉയർന്ന് 83.91 എത്തി.

Tags:    

Similar News