കേരള കമ്പനികളിൽ ഇന്ന്; കല്യാൺ ജ്വല്ലേഴ്‌സ് സർവ്വകാല ഉയരത്തിൽ

  • കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • ധനലക്ഷ്മി ബാങ്ക് നേട്ടത്തിൽ
  • കേരള ആയുർവേദ ഓഹരികൾ 1.22 ശതമാനം ഇടിഞ്ഞു

Update: 2024-09-13 13:30 GMT

സെപ്റ്റംബർ 13ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ സർവ്വകാല ഉയരത്തിലെത്തി. സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തിയത് ഓഹരിക്ക് കരുത്തേകി. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 749 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.88 ശതമാനം ഉയർന്ന ഓഹരികൾ 716.05 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 3.21 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 71,103 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 202.80 രൂപയാണ്.

കിറ്റെക്സ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 516.30 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.20 ശതമാനം നേട്ടത്തോടെ 44.17 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.74 ശതമാനം കുതിപ്പിൽ 211.33 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ ഇടിവിൽ ക്ലോസ് ചെയ്തു.

കേരള ആയുർവേദ ഓഹരികൾ 1.22 ശതമാനം ഇടിഞ്ഞ് 306.60 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 0.88 ശതമാനം താഴ്ന്ന് 82.15 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 0.53 ശതമാനം നഷ്ടത്തോടെ 322.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

Tags:    

Similar News