നേട്ടത്തിലെത്തി വിപണി; കുതിപ്പിൽ ഹെൽത്ത് കെയർ ഓഹരികൾ

  • ബ്രെൻ്റ് ക്രൂഡ് 0.55 ശതമാനം ഉയർന്ന് ബാരലിന് 71 ഡോളറിലെത്തി
  • സ്വർണം ട്രോയ് ഔൺസിന് 0.14 ശതമാനം ഉയർന്ന് 2543 ഡോളറിലെത്തി
  • എസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്

Update: 2024-09-12 05:00 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ആഗോള വിപണികളിലെ റാലിയും വിദേശ നിക്ഷേപകരുടെ ഉയർന്ന വനങ്ങളും വിപണിക്ക് കരുത്തായി.  സെൻസെക്‌സ് 428.83 പോയിൻ്റ് ഉയർന്ന് 81,951.99 ലെത്തി. എൻഎസ്ഇ നിഫ്റ്റി 154.1 പോയിൻ്റ് ഉയർന്ന് 25,072.55 ലെത്തി.

സെൻസെക്സിൽ ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

സെക്ടറിൽ സൂചികകളിൽ ഹെൽത്ത് കെയർ സൂചിക മികച്ച നേട്ടമുണ്ടാക്കി. ഒരു ശതമാനത്തോളം സൂചിക ഉയർന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ കാര്യമായ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ് താഴ്ന്ന നിലയിലാണ്. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,755 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.55 ശതമാനം ഉയർന്ന് ബാരലിന് 71 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.14 ശതമാനം ഉയർന്ന് 2543 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.97 ൽ എത്തി.

Tags:    

Similar News