ചുവപ്പണിഞ്ഞ് വിപണി; കുത്തനെ ഇടിഞ്ഞ് ടാറ്റ മോട്ടോർസ്

  • രണ്ട് ദിവസത്തെ കുതിപ്പിന് ശേഷമാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയുന്നത്
  • സ്മോൾക്യാപ് സൂചിക 0.57 ശതമാനവും മിഡ്ക്യാപ് സൂചിക 0.52 ശതമാനവും താഴ്ന്നു
  • ഫ്റ്റി ഐടി, ബാങ്ക് സൂചികകളും അര ശതമാനം നഷ്ട്ടമുണ്ടാക്കി

Update: 2024-09-11 12:00 GMT

ഏറെ ചാഞ്ചാട്ടം നിറഞ്ഞ വ്യാപാരത്തിനിടെ ആഭ്യന്തര വിപണി ചുവപ്പിൽ അവസാനിച്ചു. രണ്ട് ദിവസത്തെ കുതിപ്പിന് ശേഷമാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയുന്നത്. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്‌ട്രീസ്, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികളിലെ ഇടിവ് വിപണിയെ ബാധിച്ചു. 

 സെൻസെക്സ് 398.13 പോയിൻ്റ് ഇടിഞ്ഞ് 81,523.16 ലും നിഫ്റ്റി 122.65 പോയിൻ്റ്  ഇടിഞ്ഞ് 24,918.45 ലും ക്ലോസ് ചെയ്തു.

സെൻസെക്സ് കമ്പനികളിൽ ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, ഏകദേശം 6 ശതമാനത്തോളം ഇടിഞ്ഞു. എൻടിപിസി, അദാനി പോർട്ട്‌സ്, ലാർസൺ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ഏഷ്യൻ പെയിൻ്റ്‌സ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറിൽ സൂചികകളിൽ എഫ്എംസിജി സൂചിക ഒഴികെ ബാക്കി എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി സൂചിക അര ശതമാനത്തോളം ഉയർന്നു. നിഫ്റ്റി പി എസ് യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, ഓട്ടോ, എനർജി സൂചികകൾ ഒന്നര ശതമാത്തോളവും നഷ്ടം നൽകി. നിഫ്റ്റി ഐടി, ബാങ്ക് സൂചികകളും അര ശതമാനം നഷ്ട്ടമുണ്ടാക്കി.

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.57 ശതമാനവും മിഡ്ക്യാപ് സൂചിക 0.52 ശതമാനവും താഴ്ന്നു. ഇന്ത്യ വിക്സ് 2 ശതമാനം ഉയർന്ന് 13.62 ൽ എത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ നേട്ടത്തോടെയാണ് വ്യാപാരം ചെയുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,208.23 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 1.49 ശതമാനം ഉയർന്ന് ബാരലിന് 70.22 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.38 ശതമാനം ഇടിഞ്ഞ് 2533 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.98ൽ എത്തി.

Tags:    

Similar News