കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ സിഎംആർഎൽ

  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.59 ശതമാനം നേട്ടത്തിൽ
  • സിഎസ്ബി ബാങ്ക് 1.68 ശതമാനം കുതിപ്പിൽ
  • ഫാക്ട് ഓഹരികൾ 2.52 ശതമാനം ഇടിഞ്ഞു

Update: 2024-09-11 13:29 GMT

സെപ്റ്റംബർ 11ലെ വ്യാപാരത്തിൽ സിഎംആർഎൽ ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 361.30 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.49 ശതമാനം ഉയർന്ന ഓഹരികൾ 346 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 1.29 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 257 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 239 രൂപയാണ്.

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.59 ശതമാനം നേട്ടത്തോടെ 656.80 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.96 ശതമാനം വർധനയോടെ 523.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 0.55 ശതമാനം ഉയർന്ന് 468.35 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 0.29 ശതമാനം നേട്ടം നൽകി 226.71 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ നേരിയ നേട്ടത്തോടെ 863.90 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികൾ സിഎസ്ബി ബാങ്ക് 1.68 ശതമാനം കുതിപ്പിൽ 330.10 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.08 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 24.84 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 49.89 ശതമാനവും ഫെഡറൽ ബാങ്ക് 1.18 ശതമാനവും ഇടിഞ്ഞു.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.52 ശതമാനം ഇടിഞ്ഞ് 973.50 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 2.30 ശതമാനം നഷ്ടത്തോടെ 228.82 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 2.25 ശതമാനം താഴ്ന്ന് 156.72 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.16 ശതമാനം ഇടിവിൽ 2400.05 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.94 ശതമാനം നഷ്ടം നൽകി 1803 .90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News