കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ധനലക്ഷ്മി ബാങ്ക്
- ഹാരിസൺസ് മലയാളം ഓഹരികൾ 4.97 ശതമാനം ഉയർന്നു
- ഫെഡറൽ ബാങ്ക് 2.57 ശതമാനം നേട്ടം നൽകി
- നേട്ടത്തിലായിരുന്ന ജിയോജിത് ഓഹരികൾ താഴ്ന്നു
ജനുവരി 29ലെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 51.20 രൂപയിൽ നിന്നും 4.98 ശതമാനം ഉയർന്ന ഓഹരികൾ 53.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് തന്നെയാണ് ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില, 13.5 രൂപയാണ് ഈ കാലയളവിലെ ഓഹരികളുടെ താഴ്ന്ന വില. എഗ്ദ്ധേശം 28.19 ലക്ഷം ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതേ ബാങ്കിന്റെ വിപണി മൂല്യം 1296 കോടി രൂപയിലെത്തി. ബാങ്കിലെ 88.04 ശതമാനം ഓഹരി പന്കാളിത്തം റീട്ടെയിൽ നിക്ഷേപകരുടെ കയ്യിലാണ്. വിദേശ നിക്ഷേപകരുടെ കൈവശഹം 11.89 ശതമാനം ഓഹരികളാണുള്ളത്.
മറ്റു ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 2.57 ശതമാനം ഉയർന്ന് 145.45 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 0.11 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.07 ശതമാനവും നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യൻ ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ 33.75 രൂപയിൽ തുടർന്നു.
ഹാരിസൺസ് മലയാളം ഓഹരികൾ 4.97 ശതമാനം ഉയർന്ന് 180.45 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.86 ശതമാനം വർധിച്ചു. നഷ്ടത്തിലായിരുന്ന വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ 1.57 ശതമാനം നേട്ടമുണ്ടാക്കി. മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ നേട്ടം തുടരുകയാണ്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.15 ശതമാനം ഉയർന്നു. മണപ്പുറം ഫൈനാൻസ്, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.07 ശതമാനവും 0.42 ശതമാനവും ഉയർന്നു.
നേട്ടത്തിലായിരുന്ന ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.97 ശതമാനം താഴ്ന്ന് 84.70 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.84 ശതമാനം ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ്യാർഡ് മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.33 ശതമത്തിന്റെ ഇടിവിൽ 860.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നടപ്പ് വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ച് സിഎസ്ബി ബാങ്ക്.
സിഎസ്ബി ബാങ്കിന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 150 കോടി രൂപയുടെ അറ്റാദായം. 2023 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലായി ബാങ്ക് 415 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 391 കോടി രൂപയായിരുന്നു. ഒന്‍പതു മാസങ്ങളില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 506 കോടി രൂപയെ അപേക്ഷിച്ച് 9 ശതമാനം നേട്ടത്തോടെ 552 കോടി രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്.